കാറിലിരുന്ന് സംസാരിക്കുകയായിരുന്ന അദ്ധ്യാപകനേയും സഹപ്രവര്‍ത്തകയേയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കാറിലിരുന്ന് സംസാരിക്കുകയായിരുന്ന അദ്ധ്യാപകനേയും സഹപ്രവര്‍ത്തകയേയും  ഒന്നിച്ചു നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത ശേഷം  ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ടു പേര്‍  കൂടി അറസ്റ്റില്‍

തിരൂര്‍: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന അദ്ധ്യാപകനേയും സഹപ്രവര്‍ത്തകയേയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത ശേഷം അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അധ്യാപകനില്‍നിന്നും 2,10,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ കൂടി തിരൂര്‍ സി.ഐ. ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്തു. തിരൂര്‍ കാക്കടവ് സ്വദേശി കിള്ളത്തുപറമ്പില്‍ നസറുദ്ദീന്‍ ഷാ (25) വൈലത്തൂര്‍ പള്ളാത്ത് മുഹമ്മദ് അര്‍ഷാദ്(26) എന്നിവരാണ് അറസ്റ്റിലായത്. മിനിഞ്ഞാന്ന് ഇതേ കേസില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുണ്ടനാത്ത് കാവ് പാലത്തിനു സമീപം കാറില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അധ്യാപകനേയും സഹപ്രവര്‍ത്തകയേയും സദാചാര പോലീസ് ചമഞ്ഞെത്തിയ പ്രതികള്‍ ചോദ്യം ചെയ്യുകയും ഇരുവരേയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപകന്റെ എ.ടി.എം. കാര്‍ഡും 8000 രൂപയും എടുത്തു. രണ്ടു തവണയായി പ്രതികള്‍ 2,10000 രൂപ കൈക്കലാക്കി. അധ്യാപകന്റെ പരാതിപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Sharing is caring!