വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യുവതിയുടെ എട്ടു ലക്ഷം രൂപയും സ്കൂട്ടറും കത്തി നശിച്ച നിലയില്‍

മഞ്ചേരി : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ ഇരുട്ടിന്റെ മറവില്‍ കത്തിച്ചതായി യുവതി എടവണ്ണ പൊലീസില്‍ പരാതി നല്കി. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച എട്ടു ലക്ഷം രൂപയുടെ കറന്‍സിയും ഇതോടൊപ്പം ചാമ്പലായി. പഴേടം സ്കൂള്‍ അദ്ധ്യാപിക എടവണ്ണ പത്തപ്പിരിയം നീരോല്‍പ്പന്‍ സിദ്റത്തുല്‍ മുന്‍തഹ (38) ന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 10 എ യു 2577 നമ്പര്‍ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് അഗ്നിക്കിരയായത്. ഞായറാഴ്ച രാത്രി 11.30ന് ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിക്കും ഇടയിലാണ് സംഭവം. സഹോദരന്റെ സ്കൂട്ടറിനൊപ്പം പോര്‍ച്ചിലായിരുന്നു യുവതിയുടെ വാഹനം നിര്‍ത്തിയിരുന്നത്. എന്നാല്‍ രാത്രിയിലെത്തിയ ആരോ സഹോദരന്റെ സ്കൂട്ടര്‍ മാറ്റി നിര്‍ത്തിയ ശേഷം തീയിടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സഹോദരങ്ങളുമായി സാമ്പത്തിക തര്‍ക്കത്തോടൊപ്പം ഭര്‍ത്താവ് താരിക്കിനെതിരെ വിവാഹ മോചനമടക്കമുള്ള പരാതികളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ ശത്രുക്കളാരോ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന് സംശയിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
8,86,000 രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇന്നലെ അമേരിക്കയിലേക്ക് പോകുന്ന മകന് നല്‍കാനായി സൂക്ഷിച്ച എട്ട് ലക്ഷം രൂപയാണ് സ്കൂട്ടറിനൊപ്പം കത്തി നശിച്ചത്. എടവണ്ണ എസ് ഐ വി വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലീസും മലപ്പുറത്തു നിന്നും ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി