വീട്ടില്‍ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്ത യുവാക്കള്‍ക്ക് ജാമ്യമില്ല

വീട്ടില്‍ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ  ബലാല്‍സംഗം ചെയ്ത  യുവാക്കള്‍ക്ക് ജാമ്യമില്ല

മഞ്ചേരി : ഹോം നഴ്സായി എത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ഷമീര്‍ (21), ചുള്ളയോട് മൂര്‍ഖന്‍പാടം പറമ്പന്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. കേസിലെ ഒന്നാം പ്രതിയായ എടക്കര തമ്പുരാന്‍കുന്ന് സ്വദേശിനി ബിന്‍സയുടെ കുട്ടിയെ വീട്ടില്‍ താമസിച്ചു പരിചരിക്കാനെത്തിയതായിരുന്നു പരാതിക്കാരി. 2020 ജനുവരി 22ന് വീട്ടില്‍ അതിക്രമിച്ചു കയറിയ ഷമീര്‍ പരാതിക്കാരിയെ ബലാല്‍സംഗം ചെയ്തു. ജനുവരി 30ന് എറണാംകുളം തൃക്കാക്കര വാഴക്കാലയിലെ ലോഡ്ജില്‍ കൊണ്ട് പോയി പരാതിക്കാരിയെ ബലാല്‍സംഗം ചെയ്തതായും ഷമീറിനെതിരെ കേസുണ്ട്. ജനുവരി 21നും 230നും വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് മുഹമ്മദ് ഷാന്‍നെതിരെയുള്ള കേസ്. ഇരുപ്രതികള്‍ക്കും ഒത്താശ ചെയ്തു നല്‍കിയെന്നാണ് ഒന്നാം പ്രതിക്കെതിരെയുള്ള കേസ്. എടക്കര എസ് ഐ വി അമീറലിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

Sharing is caring!