സുഹൃത്തുക്കള്‍ക്കൊപ്പം ടര്‍ഫില്‍ പന്തുകളിക്കുകയായിരുന്ന മലപ്പുറം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
മഞ്ചേരി : സുഹൃത്തുക്കള്‍ക്കൊപ്പം ടര്‍ഫില്‍ പന്തുകളിക്കുകയായിരുന്ന ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) പബ്ലിക് പ്രോസിക്യൂട്ടര്‍ വെട്ടത്തൂര്‍ കാര്യവട്ടം കുണ്ടോട്ടുപാറക്കല്‍ മൊയ്തൂട്ടിമാന് ഹാജിയുടെ മകന് അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ (51) ആണ് മരണപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. മാതാവ് : ആയിഷ പൂളമണ്ണ, ഭാര്യ : സലീന മടത്തൊടി കൊളപ്പറമ്പ്, മക്കള്‍: യാസീന്‍, സിമി (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന് : ജലീല്‍.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]