ഇന്ധന വില വര്‍ധന: യൂത്ത് കോണ്‍ഗ്രസ്സ് ചക്ര സ്തംഭന പ്രതിഷേധ സമരം നടത്തി

മലപ്പുറം: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയില്‍ (ബാരലിന് 31.35 ഡോളര്‍ ) എത്തിയിട്ടും ആനുപാതികമായി ഇന്ധന വില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമാവുന്നതിന് പകരം സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് പട്ടാപകല്‍ കക്കാനിറങ്ങയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം
തിങ്കളാഴ്ച്ച കാലത്ത് 11 മണി മുതല്‍ 11.05 വരെ താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5 മിനിറ്റ് ചക്രസ്തംഭന സമരം നടത്തി. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹബീബ് ആദൃശ്ശേരി നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി ,ഉദ്ഘടാനം ചെയ്തു യാസിര്‍ പൊട്ടച്ചോല ,പി ടി നാസര്‍ ,ഷഫീഖ് പൊന്മുണ്ടം ,മസൂദ് താനൂര്‍ ,ഇജാസ് നിറമരുതൂര്‍ മണികണ്ഠന് താനൂര്‍ ,ഇസ്ഹാഖ് താനാളൂര്‍ ,ശ്രീക്കുട്ടന് തലക്കടത്തൂര്‍ ,ഇസ്ഹാഖ് പാറകുണ്ടില് സുലൈമാന്‍ പെരിഞ്ചേരി എന്നിവര്‍ പങ്കെടുത്തു
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]