ടെന്‍ഷന്‍ ഇല്ല, അസുഖഭയം ഇല്ല കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ഡോ.അശ്വതി കണ്ടെത്തിയ ഐഡിയ കാണൂ…

ടെന്‍ഷന്‍ ഇല്ല, അസുഖഭയം ഇല്ല   കുടുംബത്തോടൊപ്പം അവധിക്കാലം  ആഘോഷിക്കാന്‍ഡോ.അശ്വതി  കണ്ടെത്തിയ ഐഡിയ കാണൂ…

മലപ്പുറം: ടെന്‍ഷന്‍ ഇല്ല, അസുഖഭയം ഇല്ല
കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ മഞ്ചേരി സ്വദേശിയായ ഡോ.അശ്വതി കണ്ടെത്തിയ ഐഡിയ മറ്റുള്ളവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്നതാണ്. തന്റെ ഐഡിയ ഡോ. അശ്വതി ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെക്കുന്നത്.

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കൂ…

സ്കൂൾ പൂട്ടി, അനാവശ്യ യാത്രകൾ പാടില്ല, രണ്ടാം ശനിയും ,ഞായറും കുട്ടികളെ കൂട്ടി പുറത്തിറങ്ങാൻ പറ്റില്ല , ടീവി ഫുൾ ടൈം പറ്റില്ല എന്നു കരുതുന്ന പലരും നമുക്കിടയിൽ ഉണ്ട്…
ഞാനും ആലോചിച്ചു അവസാനം വന്ന ഒരു ഐഡിയ…
‘വീട്ടിൽ ഒരു പിക്നിക്’ എന്ന ആശയം.

#Startingachallenge #tagging3creativefriends #picnicathome #enjoyinglife #coronatime #posturexperience #posturidea

അച്ഛൻ നട്ടുപിടിപ്പിച്ച കുറച്ചു ചെടിയൊക്കെ ഉള്ള ഒരു ശാന്തമായ സ്ഥലം കണ്ടെത്തി. വാ ടൂർ പോകാം എന്നു പറഞ്ഞപ്പോൾ എല്ലാർക്കും സന്തോഷം.. ടെറസ്സിൽ ഒരുസ്ഥലത്തു പണ്ട് എടുത്തു വെച്ച ടബിൽ വെള്ളം നിറച്ചു ഞങ്ങടെ സ്വിമ്മിങ് പൂള്. വെള്ളത്തിൽ പൊന്തി കിടക്കുന്ന പാത്രത്തിൽ കുറച്ചു തണ്ണിമത്തൻ കഷ്ണങ്ങളും. രണ്ടു കസാലകളും പുറത്തെടുത്തു ,ചെറിയ ഒരു പാട്ട് മൊബൈലിൽ പ്ലേ ചെയ്തു കുറച്ചു സമയം… ആഹാ.. ഞങ്ങൾ മാത്രമുള്ള ഒരു പുതിയ destination. എന്ത് രസമാണെന്നോ.. ടെൻഷൻ ഇല്ല, അസുഖഭയം ഇല്ല , സ്വന്തമായ സ്വിമ്മിങ് പൂൾ , ഇഷ്ടത്തിനുള്ള പാട്ട്, ഇഷ്ട്ടപ്പെട്ട ഭക്ഷണം അങ്ങനെ അങ്ങനെ… യാത്രക്ക് പറ്റിയ ഒരു ഡെസ്റ്റിനേഷൻ.

ഇതുപോലെ നമ്മുടെ മനസ്സിലും കാണും ഒരു ഐഡിയ . അനാവശ്യ യാത്രകൾ ഒഴിവാക്കി നമ്മുക്കും ഐഡിയകൾ ഷേർ ചെയ്യാം.

ഒരു മുറി പ്രത്യേക രീതിയിൽ arrange ചെയ്യാം , ഒന്നിച്ചു പുതിയ ഭക്ഷണങ്ങൾ ഉണ്ടാക്കാം , ഒന്നിച്ചിരുന്നു കഥകൾ വായിക്കാം , ഒരു ചെറിയ ബെഡ് ഷീറ്റ് ജനലുകളെ ബന്ധിച്ചു കെട്ടി പുതിയ ഒരു സ്ഥലം ഉണ്ടാക്കാം. അങ്ങനെ ഒരുപാടുണ്ട് വീട്ടിൽ ചെയ്യാൻ….

പരീക്ഷിച്ചു അഭിപ്രായം പറയുക. ഫോട്ടോകൾ inbox ചെയ്യുകയോ ഇതിനടിയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.കോറോണയും മറികടക്കാം ഒന്നിച്ച് , ജാഗ്രതയോടെ.

Tag ur 3 friends, stay at home, post pics ,let’s enjoy at home.

ഐഡിയ ഇഷ്ടപ്പെട്ടാൽ share ചെയ്യാൻ മടിക്കണ്ട…comment ചെയ്യാനും.

Sharing is caring!