17കാരിയെ ഗര്‍ഭിണിയാക്കിയ 22കാരന് ജാമ്യമില്ല

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. നെടുവ കെട്ടുങ്ങല്‍ സി എച്ച് നഗര്‍ കോളനി തൊട്ടിയില്‍ ഫൈജാസ് (22)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ബലാല്‍സംഗം ചെയ്തതില്‍ 17കാരി ഗര്ഭിണിയായെന്നാണ് കേസ്. 2019 ഒക്ടോബര്‍ എട്ടിനും നവംബറിലെ ഒരു ദിവസവുമാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. 2020 ജനുവരി 14ന് പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ : ജാമ്യം നിരസിച്ചു
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി നിരസിച്ചു. എടക്കര പാലേമാട് പള്ളിപ്പടി മഞ്ഞക്കണ്ടന്‍ ജലീലിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബര്‍ 25 മുതല്‍ 2020 ഫെബ്രുവരി 16 വരെ പലതവണ ബാലികക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഫെബ്രുവരി 19ന് എടക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്തു നല്കിയ മാതാവ് കേസില്‍ രണ്ടാം പ്രതിയാണ്.
17കാരിക്ക് പീഡനം : പ്രതിക്ക് ജാമ്യമില്ല
മഞ്ചേരി : പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് വിധേനയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൂത വാഴങ്കട തെക്കെപുറം ഇറയത്ര വീട്ടില്‍ മുഹമ്മദ് മുഷ്താഖ് (28) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ജനുവരിയിലാണ് സംഭവം. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പിറകിലേക്ക് വിളിച്ചു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ഫെബ്രുവരി 29ന് പെരിന്തല്‍മണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]