ബൈക്കപകടത്തില്‍ പരിക്കേറ്റ മലപ്പുറത്തെ ദര്‍സ് വിദ്യാര്‍ഥി മരിച്ചു

തേഞ്ഞിപ്പലം: നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദര്‍സ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം മൈലപ്പുറം സ്വദേശി വെന്തോടി അബ്ദുല്‍ അസീസിന്റെ മകന് ഫര്‍ഷാദ് (19) ആണ്
മരിച്ചത്. മുട്ടിച്ചിറ പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ചേളാരി ചെനക്കലങ്ങാടി റോഡില്‍ ചാപ്പപ്പാറയിലാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന മദ്റസ അധ്യാപകനും തൃശൂര്‍ അന്തിക്കാട് മുറ്റിച്ചൂര്‍ സ്വദേശി പരേതനായ ചുള്ളിക്കാട്ടില്‍ അബ്ദുല്‍ സലാമിന്റ മകനുമായ സുഹൈല്‍ ബാഖവി 26 അന്ന് തന്നെ മരിച്ചിരുന്നു. സാരമായി പരിക്കേറ്റ ഫര്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍
ചികില്‍സയിലിക്കെ ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി