റോഡരികിലൂടെ പോകുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു
താനൂര്‍: ജോലികഴിഞ്ഞ് റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു, കഴിഞ്ഞ ദിവസമാണ് കെ.പുരം കുണ്ടുങ്ങല്‍ സി.എം.എം മെഡിക്കല്‍ സെന്ററിലെ ജീവനക്കാരി ഉമയുടെ സ്വര്‍ണ്ണമാല കവര്‍ന്നത്, ബൈക്കില്‍ ഹെല്‍മറ്റ് ഇട്ട ആള് നടന്നു പോകുകയായിരുന്ന ഉമയുടെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്, യുവതിയുടെ ഒച്ചകേട്ട് സമീപവാസികള്‍ എത്തിയപ്പോഴക്കും മോഷ്ടാവ് താനൂര്‍ ഭാഗത്തേക്കു് രക്ഷപ്പെട്ടിരുന്നു, ഉടന്‍ പോലിസില്‍ അറിയിച്ചു, അന്വേഷണം നടത്തിയെങ്കിലും കണ്ടത്തനായില്ല, ഇതോടെ യുവാവ് ബൈക്കുമായി പോയ ഭാഗത്തെ സി.സി.ടി.വി പരിശോധന നടത്തിയതോടെ മോഷ്ടാവിനെ കണ്ടത്തിയതായി സൂചന ലഭിച്ചു.നിരവധി തവണ താനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബൈക്കിലെത്തിമാല പൊട്ടിച്ച സംഭവങ്ങള്‍ പോലീസിന് തലവേദനയായിട്ടുണ്ട്, താനൂര്‍ എസ് എച്ച് ഒ പ്രമോദിറ്റെ നേതൃത്വത്തില്‍ ഒരു എ.എസ്.ഐ ഉള്‍പ്പെട്ട സംഘത്തിനായിരുന്നു അന്വേഷണ ചുമതല ,
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]