നിര്‍ത്തിയിട്ട ലോറിക്കുപിന്നില്‍ കാറിടിച്ച് മലപ്പുറം കോഡൂര്‍ ഒറ്റത്തറയിലെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

നിര്‍ത്തിയിട്ട ലോറിക്കുപിന്നില്‍  കാറിടിച്ച് മലപ്പുറം കോഡൂര്‍ ഒറ്റത്തറയിലെ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം: പെരുമ്പാവൂരില്‍വെച്ച് നിര്‍ത്തിയിട്ട തടി ലോറിക്കു പിന്നില്‍ കാറിടിച്ച് മൂന്നു മലപ്പുറം കോഡൂര്‍ സ്വദേശികള്‍ മരിച്ചു. എംസി റോഡില്‍ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലര്‍ച്ചെ 3.30നാണ് അപകടം. കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. മലപ്പുറം കോഡൂര്‍ ഒറ്റത്തറ മൂഴിത്തോട്ടില്‍ ഹനീഫ (28), സഹോദരന്‍ ഷാജഹാന്‍ (27), ഭാര്യ സുമയ്യ (20) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലേക്കും മാറ്റി.

Sharing is caring!