കൊവിഡ് 19; കരിപ്പൂരില്‍നിന്ന് സൗദിയിലേക്കുള്ള എയര്‍ഇന്ത്യാ വിമാനം നാളെ പുറപ്പെടും

മലപ്പുറം: കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഇഖാമയുള്ളവര്‍ക്കു മടങ്ങാന്‍ സഊദി സര്‍ക്കാര്‍ അനുവദിച്ച 72 മണിക്കൂര്‍ സമയം ശനിയാഴ്ച അര്‍ധരാത്രി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സഊദിയിലേക്കുള്ള വിമാനസര്‍വിസ് നേരത്തെയാക്കി എയര്‍ഇന്ത്യാ എക്സ്പ്രസ്. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്വിസിനാണു മാറ്റം.
ഞായറാഴ്ച രാത്രി 09.05ന് കണ്ണൂരില്‍ നിന്നു റിയാദിലേക്കു പുറപ്പെടേണ്ട എയര്‍ഇന്ത്യാ വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരിക്കും. ശനിയാഴ്ച രാത്രി ഒന്‍പതിന് കോഴിക്കോട് നിന്നു റിയാദിലേക്കു പുറപ്പെടേണ്ട വിമാനം ഒന്നരമണിക്കൂര്‍ നേരത്തെ രാത്രി 7.30ന് പുറപ്പെടും. ഞായറാഴ്ച രാത്രി 11.30ന് കോഴിക്കോട് നിന്നു ദമാമിലേക്കു തിരിക്കേണ്ടിയിരുന്ന വിമാനം ശനിയാഴ്ച രാത്രി എട്ടിന് സര്‍വിസ് നടത്തുമെന്നും ഇക്കാര്യം എസ്.എം.എസ് വഴിയും ട്രാവല്‍ ഏജന്റുമാര്‍ മുഖേനയും യാത്രക്കാരെ അറിയിച്ചതായും എയര്‍ഇന്ത്യാ എക്സ്പ്രസ് പ്രതിനിധി അറിയിച്ചു.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]