തിരൂരിലെ മുസ്ലിംലീഗ് നേതാവ് മുഹമ്മദാലി ഹാജി നിര്യാതനായി

തിരൂര്‍: മുസ്ലിംലീഗ് നേതാവും അന്നാര എറ്റരിക്കടവ് മഹല്ല് പ്രസിഡന്റുമായ പുതുക്കനാട്ടില്‍ മുഹമ്മദാലി ഹാജി (79) നിര്യാതനായി.മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. എം.എസ്.എസ് സംസ്ഥാന സമിതി, തിരൂര്‍ എസ്.എസ്.എം പോളിടെക്ക്നിക്ക് കോളജ് ഗവേണിങ് ബോഡി എന്നിവയില്‍ അംഗമാണ്. തൃക്കണ്ടിയൂര്‍ പി.സി.സി മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഇക്ക്ബാല്‍ (പോളിടെക്ക്നിക്ക്, തിരൂര്‍), അബ്ദുല്‍സലാം, അബ്ദുല്‍റഷീദ്, മുംതാസ്, ഫൈസല്‍, നൗഷാദ്, നവാസ്. മരുമക്കള്‍: ദിലീപ് (ബാപ്പുട്ടി-വേങ്ങര), ആബിദ, സെമീറ, സിംന, ഹര്‍ഷാദ്, രേഷ്മ.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി