മകനെ ഉപേക്ഷിച്ച് ഒളിച്ചോടിയ മലപ്പുറം വേങ്ങരയിലെ യുവതിയെ കാമുകനൊപ്പം പിടികൂടി

മകനെ ഉപേക്ഷിച്ച്  ഒളിച്ചോടിയ  മലപ്പുറം  വേങ്ങരയിലെ  യുവതിയെ  കാമുകനൊപ്പം പിടികൂടി

വേങ്ങര: നാലുവയസുള്ള മകനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനൊപ്പം വേങ്ങര പോലീസ് പിടികൂടി. വേങ്ങര വലിയോറ സ്വദേശിയായ 24 വയസുള്ള യുവതിയേയും തൊടുപുഴ റാഷിദ് (24) എന്ന യുവാവിനേയുമാണ് പോലീസ് പിടികൂടിയത്. അറസ്റ്റ്ചെയ്ത് കോടതില്‍ ഹാജരാക്കിയ ഇരുവരേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കോടതി റിമാന്‍ഡ്ചെയ്തു. മഞ്ചേരി സബ്ജയിലിലടച്ചു. ഇതിന്മുമ്പും യുവതി കുട്ടിയോടൊപ്പം ഈ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. എസ്.ഐ. കെ അഷ്റഫ്, സീനിയര്‍ സി.പി.ഒ ഷിജു, സി.പി.ഒമാരായ ബിന്ദു സെബാസ്റ്റ്യന്‍, സരിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്

Sharing is caring!