അമിത്ഷായോട് പി.വി.അബ്ദുല്‍വഹാബ്, കേരളം കൊറോണ വൈറസ് നിയന്ത്രിച്ചത് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചതുപോലെ വര്‍ഗീയ വൈറസ് നേരിടുന്നതെങ്ങനെയെന്ന് പഠിക്കാനും സംഘത്തെ അയക്കണമെന്ന്

അമിത്ഷായോട്  പി.വി.അബ്ദുല്‍വഹാബ്,  കേരളം കൊറോണ വൈറസ്  നിയന്ത്രിച്ചത് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചതുപോലെ വര്‍ഗീയ വൈറസ് നേരിടുന്നതെങ്ങനെയെന്ന് പഠിക്കാനും  സംഘത്തെ അയക്കണമെന്ന്

ന്യൂദല്‍ഹി- രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുമ്പാകെ മുസ്ലിം ലീഗ്എം.പി പി.വി.അബ്ദുല്‍ വഹാബ് ഉന്നയിച്ച നിര്‍ദേശം ശ്രദ്ധേയമായി. കേരളം കൊറോണ വൈറസ് നിയന്ത്രിച്ചത് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചതുപോലെ വര്‍ഗീയ വൈറസ് നേരിടുന്നതെങ്ങനെയെന്ന് പഠിക്കാനും സംഘത്തെ അയക്കണമെന്നാണ് അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ദല്‍ഹി കലാപത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതിനിടെ, ദേശീയ ജനസംഖ്യ രജിസ്റ്ററിനുവേണ്ടി രേഖകള്‍ ചോദിക്കില്ലെന്നും ആരേയും സംശയത്തിന്റെ നിഴലിലാക്കില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കി. രേഖകളില്ലെങ്കില്‍ ആരും അതു സമര്‍പ്പിക്കേണ്ടതില്ലന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്്ലിം സഹോദരന്മാരേയും സഹോദരിമാരേയും തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്ന് അമിത് ഷാ രാജ്യസഭയില്‍ ആവര്‍ത്തിച്ചു. ആരുടുയും പൗരത്വം എടുത്തുമാറ്റാനാല്ലെന്നും പൗരത്വം നല്‍കാനാണ് നിയമം നിര്‍മിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്താനും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാനും ഗൂഢാലോചന നടന്നുവെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. സെക്കുലറിസത്തിന്റെ പേരില്‍ പ്രതിപക്ഷം ന്യൂപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!