ഡല്‍ഹി കലാപം; 21പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷംരൂപ വീതം നല്കി മുസ്ലിംലീഗ്

മലപ്പുറം: ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ രണ്ടാം ഘട്ട സാമ്പത്തിക ധനസഹായ വിതരണം മുസ്തഫാബാദിലെ ബാബു നഗറില്‍ നടന്നു. 21 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് നല്‍കിയത്. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അദ്ധ്യക്ഷത വഹിച്ചു. നവാസ് ഗനി എം പി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി കലാപഭൂമിയില്‍ ഇരുപത് ദിവസമായി നടത്തി വരുന്ന റിലീഫ് പ്രത്തനങ്ങളുടെ ഭാഗമായിട്ടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. കേരളത്തില്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രണ്ട് ഘട്ടങ്ങളിലായി ശേഖരിച്ച ഫണ്ടില്‍ നിന്നാണ് തുക നല്‍കുന്നത്. ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ട മുഴുവന്‍ സഹായിക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് പ്രൊഫ: ഖാദര്‍ മൊയ്ദീന് പറഞ്ഞു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പാര്‍ലമെന്റിലും ശക്തമായ ഇടപെടലുകള്‍ പാര്‍ട്ടി തുടരുകയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
ഇതു കൂടാതെ എ ഐ കെ എം സി സി പരിക്കേറ്റവര്‍ക്കും വീടിനും കച്ചവട സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നല്കുന്ന സാമ്പത്തിക സഹായത്തിന്റെ എട്ടാം ഘട്ട വിതരണവും ചടങ്ങില്‍ നടന്നു.
100 പേര്‍ക്കാണ് സഹായം നല്‍കിയത്. കജൂരി ഖാസില്‍ പ്ലൈവുഡ് ഡോര്‍ നിര്‍മ്മാണ യൂണിറ്റ് നടത്തുന്ന മുഖിന് ഖാന്റെ ഫാക്ടറിയിലെ യന്ത്രസാമഗ്രികള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നാലര ലക്ഷം രൂപ വില വരുന്ന മെഷീന് എ ഐ കെ എം സി സി ചടങ്ങില്‍ വച്ച് അദ്ദേഹത്തിന് കൈമാറി. ഇരകള്‍ക്കു വേണ്ടി ദീര്‍ഘകാല പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ സി കെ സുബൈര്‍ കണ്‍വീനറായി ഡല്‍ഹി റിലീഫ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നുണ്ട്.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, മുസ്ലിം ലീഗ് ഡല്‍ഹി സംസ്ഥാന പ്രസിഡണ്ട് മൗലാന നിസാര്‍ അഹമ്മദ്, സെക്രട്ടറി ഷെയ്ഖ് ഫൈസല്‍, വൈസ് പ്രസിഡണ്ട് നിസാം മുഹമ്മദ്,യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ അഡ്വ: വി കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാന്‍, മുഹമ്മദ് ഹലിം, അഡ്വ: മര്‍സൂഖ് ബാഫഖി, എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദീന്‍ നദ്വി, മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി എച്ച് അബ്ദു റഹ്മാന്, എ ഐ കെ എം സി സി ദേശീയ പ്രസിഡണ്ട് എം കെ നൗഷാദ്, ജനറല്‍ സെക്രട്ടറി എ ഷംസുദ്ദീന്, അബ്ദുള്ള മാവള്ളി, ഹനീഫ് കള്ളക്കന്, ഡല്‍ഹി കെ എം സി സി ട്രഷറര്‍ ഖാലിദ് റഹ്മാന്, സലീല്‍ ചെമ്പയില്‍, മുസ്തജാബ്, ജിഹാദ് , മുംബൈ കെ എം സി സി സെക്രട്ടറി വി കെ സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ തള്ള മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ രണ്ടാം ഘട്ട ധനസഹായ വിതരണം ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. നവാസ് ഗനി എം പി ,ഖുര്‍ റം അനീസ് ഉമര്‍, സി കെ സുബൈര്‍, നിസാര്‍ അഹമ്മദ്, എം കെ നൗഷാദ് സമീപം
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.