കൊറോണോഭീതി മമ്പുറം സ്വലാത്ത്: തീര്‍ഥാടകര്‍ക്ക്‌നിയന്ത്രണം

കൊറോണോഭീതി മമ്പുറം സ്വലാത്ത്:  തീര്‍ഥാടകര്‍ക്ക്‌നിയന്ത്രണം

തിരൂരങ്ങാടി: കൊറോണോഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മമ്പുറം മഖാമിലെ വ്യാഴാഴ്ച സ്വലാത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മഖാം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതയുണ്ടായിരിക്കണമെന്നും പൊതുപരിപാടികള്‍ നിറുത്തലാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചതിനാല്‍ തീര്‍ഥാടകര്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ
ഭാഗമായി ജില്ലയില്‍ മാറ്റിവച്ച യോഗങ്ങള്‍,പരിപാടികള്‍

ഭക്തജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന
പരിപാടികള്‍ ഒഴിവാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ഉത്സവങ്ങള്‍, പ്രതിഷ്ഠാദിനം, മറ്റു ആചാരപരമായ വിശേഷാല്‍ പരിപാടികള്‍ ഒഴിവാക്കുന്നതിന് ക്ഷേത്രഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനം കൂട്ടം കൂടി ഇടപഴകുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പതിവുപോലെ നടത്താമെന്നും ഭക്തജനങ്ങള്‍ പരമാവധി സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

മാറ്റിവച്ചു

മലപ്പുറം: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടത്താനിരുന്ന ജില്ലയിലെ കള്ളുഷാപ്പുകളുടെ വില്‍പ്പന മാറ്റിവച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു.

കുടിശ്ശിക നിവാരണ ക്യാമ്പ് മാറ്റി

മലപ്പുറം: കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ജില്ലാ ഓഫീസ് മുഖേന മാര്‍ച്ച് 31 വരെ നടത്താനിരുന്ന മുഴുവന്‍ കുടിശ്ശിക നിവാരണ ക്യാമ്പുകളും മാറ്റിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പൊതുജനപരിഹാര അദാലത്ത് മാറ്റി

മലപ്പുറം: ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ മാര്‍ച്ച് 21ന് മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്താനിരുന്ന പൊതുജനപരിഹാര അദാലത്ത് മാറ്റിവച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിച്ചു.

ബോര്‍ഡ് യോഗം മാറ്റി

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 12,13 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം മാറ്റിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സര്‍ട്ടിഫിക്കറ്റ് അറ്റസേ്റ്റഷന്‍
പരിശീലനം/സ്‌ക്രീനിങ് ഉണ്ടായിരിക്കുന്നതല്ല

മലപ്പുറം: നോര്‍ക്ക റൂട്ട്‌സില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസേ്റ്റഷന്‍, നോര്‍ക്ക പുനരധിവാസ പദ്ധതി, സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും മാര്‍ച്ച് 12 മുതല്‍ നടത്താനിരുന്ന പരിശീലനം/സ്‌ക്രീനിങ് എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കുന്നതല്ലന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Sharing is caring!