നേതൃത്വത്തെ തകര്‍ക്കുന്നവരെ തിരിച്ചറിയണം: സക്കീന പുല്‍പ്പാടന്‍
മലപ്പുറം: ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റുകളുടെ സ്ഥിരം പല്ലവിയാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതുവഴി ഇന്ത്യയുടെ മഹിതമായ സംസ്കാരത്തെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വടക്കേമണ്ണ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനജാഗ്രത വീട്ടുമുറ്റം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചടങ്ങില്‍ പി പി ഹനീഫ അധ്യക്ഷത വഹിച്ചു. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, പഞ്ചായത്ത് മുസ്ലീം ലീഗ് ജന. സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍, സെക്രട്ടറി എം പി മുഹമ്മദ്, വാര്‍ഡ് ലീഗ് സെക്രട്ടറി അഡ്വ. സി എച്ച് ഫസലു റഹ്്മാന്‍, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നജ്്മ തഫ്സീറ, വാര്‍ഡ് മെമ്പര്‍ സബ്്ന ഷാഫി കെ പി, സി എച്ച് മൂസ്സ, അഡ്വ. ഹഫീഫ് പറവത്ത്, സിദ്ധീഖ് കെ പി, റഹീം എം പി, പി. പി ഹനീസ്, പി പി മുജീബ്, പി പി നിസാര്‍, ഹനീഫ മച്ചിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.നമ്മള് പണ്ടെ പൗരന്മാര് എന്ന നാടകവും അരങ്ങേറി
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]