ഉരുക്കു മനുഷ്യന് പട്ടവുമായി ഉപ്പൂടന്‍ റഹമാന്

മലപ്പുറം: ദുബായിയിലെ ജുമൈറ ബീച്ചില്‍ കഴിഞ്ഞ മാസം വേള്‍ഡ് ട്രയാത്ലോണ് കോര്പ്പറേഷന് നടത്തിയ മത്സരത്തില്‍ താരമായി മലപ്പുറത്തുകാരന് ഉപ്പൂടന്‍ റഹ്മാന്. 101 രാജ്യങ്ങളില്‍ നിന്നായി 2500 അത് ലറ്റുകള്‍ പങ്കെടുത്ത മത്സരം നടത്തിലാണ് റഹ്മാന് താരമായി മാറിയത്. മത്സരം ഇങ്ങിനെയായിരുന്നു.
1- കടലില്‍ രണ്ട് കിലോമീറ്റര്‍ നീന്തണം
2 – തൊണ്ണൂറ് കിലോമീറ്റര്‍ സൈക്കിളോടിക്കണം
3 – 21 കിലോമീറ്റര്‍ ഓടണം
ഇത് മൂന്നും എട്ടു മണിക്കൂറിനകം തീര്‍ത്താല്‍ ഉരുക്കു മനുഷ്യന് എന്ന പട്ടം നല്‍കും. ഇതായിരുന്നു മത്സരം. മലപ്പുറം ജില്ലയില്‍നിന്നും ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഈ ചാലഞ്ച് പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഉപ്പൂടന്‍ റഹ്മാന് , വെറും 6 മണിക്കൂറിനകമാണ്ഹ റഹ്മാന് ഈ കടമ്പ കടന്നത്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]