സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരു ശ്രേഷ്ഠ പുരസ്കാരം മലപ്പുറത്തുകാരന് കെ.എം അബ്ദുല്‍ഗഫൂര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി

എടപ്പാള്‍ :സംസ്ഥാന മദ്യ വിരുദ്ധസമിതിയുടെ ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള ജസ്റ്റിസ് ഡി ശ്രീദേവി മെമ്മോറിയല്‍ ഗുരു ശ്രേഷ്ഠ പുരസ്കാരത്തിന് വട്ടേനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ സോഷ്യോളജി അധ്യാപകന് കെ.എം അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.ദീര്‍ഘകാലത്തെ എടപ്പാള്‍ ഗവണ്മെന്റ് ഹയ്യര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തിയ മാതൃക പരമായ വികസന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡ്നു അര്‍ഹനാക്കിയത്.തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണ വേദിയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും, ഹൈക്കോടതി ജസ്റ്റിസ് ജെ.എം ജെയിംസ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ എം ഉബൈദ്, സിനിമ താരം പ്രേംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. ലഹരി വിരുദ്ധ പ്രവര്ത്തകന്, ഹയര്‍ സെക്കന്റെറി സോഷ്യളജി ടെക്സ്റ്റ് ബുക്ക് നിര്മ്മാണയംഗം, സൈക്കോളജിസ്റ്, പെയിന്‍ പാലിയറ്റിവ് വര്‍ക്കര്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ അധ്യാപകന് കഴിഞ്ഞിട്ടുണ്ട്, നല്ലൊരു മോട്ടിവേഷന്‍ സ്പീക്കറും, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരുടെ മുന്‍ നിര സംഘടനയായ വോയിസ്ക്ക ഇന്റര്‍നാഷണല്‍ അംഗവും, ക്യാരീര്‍ ആപ്റ്റിട്യൂട് ട്രെയ്നറും കൗണ്‍സിലറും, വിദ്യാര്‍ത്ഥി റസിഡന്റ് ക്ലബായ സൗഹൃദയുടെ തിരൂര്‍ വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റര്‍ എന്നി നിലയിലും ഗഫൂര്‍ മാസ്റ്റര്‍ പ്രവര്‍ത്തിച്ചു വരുന്നു നല്ലൊരു കൃഷിക്കാരനും ബാഡ്മിന്റണ്‍ താരം കൂടെയാണ് ഗുരു ശ്രേഷ്ഠ പുരസ്കാരം നേടിയ ഈ മാതൃക അധ്യാപകന്
പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശിയാണ്
പിതാവ് പരേതനായ മൊയ്ദീന്‍കുട്ടി, മാതാവ് ഫാത്തിമ, എടപ്പാള്‍ പൂക്കരത്തറ ദാറുല്‍ ഹിദായ
അധ്യാപികയായ ഷെറീനയാണ് ഭാര്യ, മക്കള്‍ ഷാന ,മുഹമ്മദ് ഷെമില്‍
RECENT NEWS

കെ എസ് യു അറുപത്തി ആറാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു
മലപ്പുറം: കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.എസ്.യു അറുപത്തി ആറാമത് ജന്മദിനാഘോഷം മുൻ മന്ത്രി എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു. ജന്മദിനത്തോട് [...]