പ്ലസ്ടു വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു

പ്ലസ്ടു വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍  മരിച്ചു

അരീക്കോട്: കീഴുപറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു കൊമേഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കുനിയില്‍ വാദിനൂറിലെ അക്ഷയ് (17) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. ശനിയാഴ്ച വൈകീട്ട് തോട്ടുമുക്കത്തു വെച്ചായിരുന്നു അപകടം. പിതാവ് ജയരാജന്‍ മണ്ണാ ലക്കല്‍, മാതാവ് പ്രീത. സഹോദരങ്ങള്‍, അനുശ്രീ, അഖില്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുളിയംപറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Sharing is caring!