മേല്‍മുറിയില്‍ കാര്‍ കാര്‍ മരത്തിലിടിച്ച് സൈതാലിക്കുട്ടിഫൈസി മരിച്ചു

മേല്‍മുറിയില്‍ കാര്‍ കാര്‍ മരത്തിലിടിച്ച്  സൈതാലിക്കുട്ടിഫൈസി  മരിച്ചു

മലപ്പുറം: മേല്‍മുറിയില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. പഴമള്ളൂര്‍ കട്ടുപ്പാറ സ്വദേശിയും കട്ടുപ്പാറ ഇഹ്‌യാഉല്‍ ഉലൂം മദ്രസ വൈ:പ്രസിഡന്റും രാമപുരം അന്‍വാറുല്‍ ഹുദാ ജാമിയ ജൂനിയര്‍ കോളേജ് വൈ:പ്രിന്‍സിപ്പല്‍ ആയ അരിക്കത്ത് സൈതാലിക്കുട്ടി ഫൈസി (55)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45ഓടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ഭാഗത്തുനിന്നും മലപ്പുറത്തേക്കു കാറില്‍ വരുന്നതിനിടെയാണ് അപകടം.
ഭാര്യ :മൈമൂന. മക്കള്‍ :മുബാറക് അഹ്‌സനി.മുനവ്വര്‍(ഇഹ്‌യാഹുസ്സുന്ന അറബികോളേജ് ഒതുക്കുങ്ങല്‍ ), മുബഷിര്‍(മര്‍കസ് മസ്വാലിഹ് ചാപ്പനങ്ങാടി ), മുസമ്മില്‍, സഫ, മുഷ്ഫിഖ(മരുമകള്‍ )
മാതാവ് :ആമിന. സഹോദരങ്ങള്‍ :അഷ്‌റഫ് ഫൈസി,സഫിയ (പരേത ),അബ്ദുല്‍ കരീം ഫൈസി, മൈമൂന, സുബൈര്‍ ഫൈസി.
ഖബറടക്കംഇന്ന് ഉച്ചയ്ക്ക് 12മണിക്ക് പഴമള്ളൂര്‍ ജുമാമസ്ജിദില്‍ വെച്ച് നടത്തുന്നതാണ്.

Sharing is caring!