അരീക്കോട് ഏഴാം ക്ലാസുകാരന് കുളത്തില്‍ മുങ്ങിമരിച്ചു

അരീക്കോട്: വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. ഉഗ്രപുരം കലിയംകുളം കോളനിയില്‍ കുട്ടന്റെ മകന് സജിമോന്‍ (12) കുളത്തില്‍ മുങ്ങിമരിച്ചു. അരീക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പൊതുകുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം പോയതായിരുന്നു. കുളത്തില്‍ മുങ്ങിയ സജിമോനെ നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
RECENT NEWS

കെ എസ് യു അറുപത്തി ആറാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു
മലപ്പുറം: കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.എസ്.യു അറുപത്തി ആറാമത് ജന്മദിനാഘോഷം മുൻ മന്ത്രി എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു. ജന്മദിനത്തോട് [...]