വീട്ടമ്മയില്‍ നിന്നും അഞ്ചു പവന് സ്വര്‍ണ്ണം തട്ടിയെടുത്ത മന്ത്രവാദിക്ക് ജാമ്യമില്ല

മഞ്ചേരി : കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് അഞ്ചു പവന് തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം തട്ടിയെടുത്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന മന്ത്രവാദിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാടാമ്പുഴ കുണ്ടില്‍ മുഹമ്മദ് കുട്ടി എന്ന കുണ്ടില്‍ കുഞ്ഞാക്കയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. 2015 സെപ്തംബര്‍ 21നാണ് കേസിന്നാസ്പദമായ സംഭവം. വെങ്ങാട്ടമ്പലം തെയ്യാല സ്വദേശിനിയായ 24 കാരിയും ഭര്‍ത്താവുമാണ് സന്താനലബ്ദിക്കായി മന്ത്രവാദിയെ സമീപിച്ചത്. 2020 ഫെബ്രുവരി 15നാണ് ദമ്പതികള്‍ കാടാമ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ് ഐ കെ എന്‍ ജോണ്‍ ആണ് കേസന്വേഷിക്കുന്നത്.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.