രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ സര്‍വസന്നാഹവും ഒരുക്കുകയാണ് പാലോളി മുഹമ്മദുകുട്ടി

രാജ്യത്തെ വര്‍ഗീയമായി  ഭിന്നിപ്പിക്കാന്‍ സര്‍വസന്നാഹവും  ഒരുക്കുകയാണ് പാലോളി  മുഹമ്മദുകുട്ടി

മലപ്പുറം: രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ സര്‍വസന്നാഹവും ഒരുക്കുകയാണ് ആര്‍എസ്എസ് എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദുകുട്ടി പറഞ്ഞു. മലപ്പുറത്ത് ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോളി. രാജ്യത്ത് ഇന്നേവരെ സൗഹാര്‍ദത്തോടെ ജീവിച്ചുപോന്ന മനുഷ്യര്‍ തമ്മില്‍ കൊലവിളി നടത്തിത്തില്ലന്നും പരസ്പരം ആയുധമെടുക്കില്ലന്നും ഉറപ്പിച്ച് മുന്നോട്ടു പോകേണ്ട കാലഘട്ടമാണിത്. ഹിന്ദു, മുസ്ലിം സമൂഹങ്ങളെ വേര്‍തിരിച്ചു നിര്‍ത്തി പരസ്പരം ഏറ്റുമുട്ടിക്കാന്‍ ശ്രമമുണ്ട്. ഇല്ലാത്ത സംഭവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിടുന്നവരെ കരുതിയിരിക്കണം. ജനങ്ങള്‍ വിവേകത്തോടെ കാര്യങ്ങള്‍ മനസിലാക്കണം.
രാജ്യത്തെ വിഭജിക്കണമെന്ന ബ്രിട്ടീഷുകാരുടെ താല്‍പര്യം ഏറ്റെടുത്തവരാണ് ആര്‍എസ്എസും അന്നത്തെ മുസ്ലിം ലീഗും. വിഭജന കാലത്തെ വര്‍ഗീയ കലാപങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷം 1950വരെ രാജ്യത്ത് തുടര്‍ന്നു. പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. അതേ മാതൃകയയില്‍ മതസ്പര്‍ധ വളര്‍ത്തി കലാപമുണ്ടാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമം. വ്യത്യസ്ത അഭിപ്രായമുള്ള മതനിരപേക്ഷ കക്ഷികളും ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമണിതെന്നാണ് സിപിഐ എം നിലപാട്. അതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ വിളിച്ചതും പ്രമേയം പാസാക്കിയതും യോജിച്ച സമരത്തിന് മുന്‍കൈയെടുത്തതും. എന്നാല്‍ ചില കക്ഷികളുടെ ആഭ്യന്തരംപ്രശ്നം മൂലവുംമറ്റും യോജിച്ച സമരം തുടരാനായില്ല.
മതനിരപേക്ഷ ശക്തികളുടെ കുട്ടായ്മയാണ് സിപിഐ എം ഉദ്ദേശിക്കുന്നത്. വര്‍ഗീയ ശക്തികളുമായി ചേരാന്‍ സിപിഐ എം തയ്യാറല്ല. കാരണം ഒരു വര്‍ഗീയതക്കെതിരെ വേറൊരു വര്‍ഗീയത പോരാടി ജയിച്ച ചരിത്രമില്ല. ഫാസിസത്തിന്റെ വിപത്ത് തിരിച്ചറിയാന്‍ കെല്‍പുള്ള മുഴുവനാളുകളും ജാഗ്രതയോടെ ഈ പോരാട്ടത്തില്‍ അണിചേരണമെന്നും രാജ്യത്തെ വിഭജിക്കണമെന്ന ബ്രിട്ടീഷുകാരുടെ താല്‍പര്യം ഏറ്റെടുത്തവരാണ് ആര്‍എസ്എസും അന്നത്തെ മുസ്ലിം ലീഗും. വിഭജന കാലത്തെ വര്‍ഗീയ കലാപങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷം 1950വരെ രാജ്യത്ത് തുടര്‍ന്നു. പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. അതേ മാതൃകയയില്‍ മതസ്പര്‍ധ വളര്‍ത്തി കലാപമുണ്ടാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും പാലോളി പറഞ്ഞു.
കുന്നുമ്മലില്‍ ചേര്‍ന്ന യോഗത്തില്‍ പാലോളി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പ്രൊഫ എം എം നാരായണന്‍, കെ മജ്നു എന്നിവര്‍ സംസാരിച്ചു. .

Sharing is caring!