കോട്ടക്കല്‍ ഇരിങ്ങല്ലൂര്‍ റോഡില്ഓട്ടോ ഗ്യാരേജന് തീപിടിച്ചു.നിരവധി കാറുകള്‍ കത്തിനശിച്ചു

വേങ്ങര: കോട്ടക്കല്‍ ഇരിങ്ങല്ലൂര്‍ റോഡില്‍ ചേറൂര് മിനി സ്വദേശി വേങ്ങോളി ശരീഫ് ,വലിയോറ ആശാരിപ്പടി കെ പി ബാബു, മിനി അത്താണിക്കുണ്ട് കുറ്റിപ്പറമ്പത്ത് സുനീഷ്, വലിയോറ പുത്തനങ്ങാടിനടുവീട്ടില് രാധാകൃഷ്ണന് എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന എം പി എച്ച് ഓട്ടോ ഗാരേജി ലാ ണ് തീ പിടിത്തം ഉണ്ടായത് .പണിക്ക് നിര്‍ത്തിയിട്ട് ഹ്യൂണ്ടായി, ടാറ്റാ ഗയറിങ്ങ് കാറുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. 3. കാറുകള്‍ വര്‍ക് ഷോപ്പിന്റെ പുട്ട് പൊട്ടിച്ച് നാട്ടുകാര്‍ തള്ളിവെളിവെളിയിലേക്ക് മാറ്റിയത് നഷ്ടത്തിന്റെ തോത് കുറയാനിടയാക്കി.. വെള്ളിയാഴ്ച പുലര്‍ച്ചെ 5 ന് ആണ് സംഭവം. തൊട്ട് പിന്‍ഭാഗത്ത് താമസിക്കുന്ന വീട്ടുകാര്‍ ഗ്യാരേജില്‍ നിന്ന് തീ പുകയുന്നത് കണ്ടതിന് തുടര്‍ന്ന് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. വര്‍ക്ക്ഷോപ്പിനോട് ചേര്‍ന്ന് തൊട്ട് പിറകില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു.ഇതിന്റെ ടെറസിലാണ് ആദ്യം തീ പടര്‍ന്നത്. മലപ്പുറത്തു നിന്നും2 യൂണിറ്റ് ഫയര്‍ ഫോഴ്സും, നാട്ടുകാരും ,പോലീസും ചേര്‍ന്നാണ് തീ അണച്ചത്.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]