പ്രഥമ സുല്‍ത്താനുല്‍ഹിന്ദ് അവാര്‍ഡ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക്

പ്രഥമ സുല്‍ത്താനുല്‍ഹിന്ദ്  അവാര്‍ഡ് കാന്തപുരം  അബൂബക്കര്‍ മുസ്ല്യാര്‍ക്ക്

പൊന്നാനി: എ ആര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സുല്‍ത്താനുല്‍ഹിന്ദ് അവാര്‍ഡ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാക്ക്. ഇന്ത്യയിലെ സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തിയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് എ ആര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരി 28 ന് പൊന്നാനിയില്‍ നടക്കുന്ന അജ്മീര്‍ ഉറൂസ് പൊതുസമ്മേളനവേദിയില്‍ വച്ച് പുരസ്‌കാരദാനം നടത്തും. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.എ ആര്‍ ഫൗണ്ടേഷന്‍ ഭാരാവാഹികളായ കെ എം മുഹമ്മദ് കാസിം കോയ, സൈദ്മുഹമ്മദ് തങ്ങള്‍, സയ്യിദ് സീതികോയ തങ്ങള്‍ നീറ്റിക്കല്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, യഹിയ നഈമി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!