പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് സമസ്തയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി അബ്ദുല്ല മുസ്ലിയാര്‍

പൗരത്വ നിയമ ഭേദഗതി  സംബന്ധിച്ച് സമസ്തയുടെ  നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന്  സമസ്ത കേരള ഇസ്ലാം മത  വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍  സെക്രട്ടറി അബ്ദുല്ല മുസ്ലിയാര്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് സമസ്തയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. യോജിച്ച സമരം വേണമെന്ന് തന്നെയാണ് നിലപാട്. സ്‌കൂള്‍ സമയം മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പില്ലെന്നും സര്‍ക്കാര്‍ നടപടിയിലേക്കു നീങ്ങുമ്പോള്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.എ.എക്കെതിരായ സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. കിട്ടുന്നവരെയൊക്കെ യോജിപ്പിച്ച് സമരവുമായി മുന്നോട്ടുപോവും. വിഷയാധിഷ്ഠിതമായി ആരുമായി സഹകരിക്കാനും തയാറാണ്. ഇക്കാര്യത്തില്‍ നിയന്ത്രണമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ മദ്റസകള്‍ 10000 തികഞ്ഞതുമായി ബന്ധപ്പെട്ടു നടത്തുന്ന ആഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharing is caring!