പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍നിന്നും യുവതിയുടെ ഗര്‍ഭാശയ മുഴ നീക്കം ചെയ്തു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സ്ത്രീ രോഗവിഭാഗത്തിത് അഭിമാനേട്ടം’ നാല്പതു വയസ്സുള്ള ചെത്തല്ലൂര്‍ സ്വദേശിനിയുടെ ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലുമായി രണ്ടു മുഴകള്‍ രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയതു. ഒന്നര കിലോയും ഒരു കിലോയും വീതമുള്ള രണ്ടു മുഴകള്‍ ആയിരുന്നു. ആറു വര്‍ഷത്തോളമായി പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും ഗ്യാസ് ആണെന്ന് പറഞ്ഞു മരുന്ന് കുറിച്ചുനല്‍കുകയായിരുന്നു.എന്നാല്‍ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.നസീറ കെ.യെ സമീപിച്ചപ്പോള്‍ സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും മുഴ കണ്ടെത്തുകയും ചെയ്തു.ഡോ.നസീറയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘാഗങ്ങളായ അനസ്തേഷ്യ ഡോക്ടര്‍ ‘മാരായ മീന പി.എന്‍ ലക്ഷ്മി മേനോന് ഹെഡ് നഴ്സ് ശ്രീദേവിക്കുട്ടികെ സ്റ്റാഫ് നഴ്സ് രുഗ്മ എന്നിവര്‍ രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴകള്‍ നീക്കം ചെയ്തത്. രോഗി സുഖം പ്രാപിച്ചു വരുന്നു.
ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോഴും പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്കുന്ന മെഡിക്കല്‍ ടീമിനെ സൂപ്രണ്ട് ഡോ.ബിന്ദു
സ്റ്റാഫ് കൗണ്‍സില്‍ എന്നിവര്‍ അഭിനന്ദിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]