മകന് അനീസ് റഹ്മാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നതിന്റെ സന്തോഷത്തിലാണ് സുബൈദ

കുറ്റിപ്പുറം: മകന് അനീസ് റഹ്മാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നതിന്റെ സന്തോഷത്തിലാണ് സുബൈദ. റഹ്മാനും കുടുംബവും. കായികതാരങ്ങള്‍ക്ക് ജോലി നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട അനീസ്, വ്യാഴാഴ്ച മുഖ്യമന്ത്രിയില്‍നിന്ന് നിയമന ഉത്തരവ് ഏറ്റുവാങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണിവര്‍. നാന്നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയതലത്തില്‍ നിരവധി മീറ്റ് റെക്കോര്‍ഡുകള്‍ അനീസ് റഹ്മാന്റേതായുണ്ട്. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ പ്രതിഭയ്ക്ക് അംഗീകാരമായി സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാരും.
തവനൂര്‍ അതളൂരിലെ ഇടശേരി വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നേരിട്ടെത്തിയും ഫോണിലും അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്. കടകശേരി ഐഡിയല്‍ സ്കൂളിലെ ട്രാക്കിലെ താരമായ അനീസ് നിലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ഡിവിഷനില്‍ താല്‍ക്കാലിക കോച്ചാണ്. പ്രവാസിയായിരുന്ന ഉപ്പ അബ്ദുറഹ്മാന് ഇപ്പോള്‍ നാട്ടിലാണ്. വിദ്യാര്‍ഥികളായ രണ്ട് സഹോദരന്മാരും അനീസിനെ അംഗീകരിച്ച സര്‍ക്കാര്‍ നടപടിയെ വാനോളം പുകഴ്ത്തുകയാണ്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.