മുസ്ലിംലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി കേന്ദ്ര മന്ത്രി വി.മുരളീധരന്

കൊണ്ടോട്ടി: മുസ്ലീം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി വി.മുരളീധരന് ആരോപിച്ചു. കരിപ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിലെ തീവ്രവാദികള്‍ അതാരാണെന്ന് ലീഗ് നേതൃത്വം തന്നെയാണ് കണ്ടെത്തേണ്ടത്. സിപിഎം ഇരട്ടത്താപ്പ് രാഷ്ര്ടീയമാണ് കളിക്കുന്നത്. ശബരിമല വിഷയത്തിലും പള്ളിത്തര്‍ക്കത്തിലും ബീഫ് വിഷയത്തിലും ഇതാണ് കണ്ടത്. അലനും താഹയും മാവോവാദികളാണെങ്കില്‍ എന്തിനാണ് സിപിഎം എന്‍ഐഎയെ ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]