കരിപ്പൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 23വവയസ്സുകാരന് മരിച്ചു

കൊണ്ടോട്ടി:കരിപ്പൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിപ്പൂര്‍ ചോലമാട് ചപ്പങ്ങാത്തൊടി വീട്ടില്‍ വീരാന്‍ കുട്ടിയുടെ മകന് അനസ് മുബാറക്(23)മരിച്ചത്.കരിപ്പൂര്‍ വിമാനത്താവള ഇന്‍ഡിഗോ ഗ്രൂപ്പില്‍ കരാര്‍ തൊഴിലാളിയാണ്.കരിപ്പൂര്‍-ആല്‍പ്പറമ്പ് റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കയായിരുന്നു.ഗുരുതര പരിക്കേറ്റ അനസിനെ ആദ്യം കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.കൂട്ടിയിടിച്ച ബൈക്ക് യാത്രികനായി തറയിട്ടാല്‍ സ്വദേശി റിയാസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാതാവ്.ഖദീജ.സഹോദരങ്ങള്‍:ഷബ്ന,അനീസ,തെസ്നി,അന്‍സബ്.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]