കോഡൂര്‍ സ്വദേശി തട്ടിപ്പിനിരയായി നിധിയായി കിട്ടിയ സ്വര്‍ണ്ണ തോണി നല്‍കാമെന്നേറ്റ് ലക്ഷങ്ങളുമായി അസം സ്വദേശി മുങ്ങി

കോഡൂര്‍ സ്വദേശി തട്ടിപ്പിനിരയായി നിധിയായി കിട്ടിയ സ്വര്‍ണ്ണ തോണി  നല്‍കാമെന്നേറ്റ് ലക്ഷങ്ങളുമായി  അസം സ്വദേശി മുങ്ങി

മങ്കട: നിധിയായി കിട്ടിയ സ്വര്‍ണ്ണ തോണി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം കോഡൂര്‍ സ്വദേശിയുടെ പണമാണ് ആസാം സ്വദേശി തട്ടിയെടുത്തത്.മലപ്പുറം സ്വദേശിയായ യുവാവ് താന്‍ ജോലി ചെയ്യുന്ന മക്കരപ്പറമ്പില്‍ വെച്ച് ആസാം സ്വദേശിയെ പരിചയപ്പെടുകയും
തൃശൂരില്‍ താമസിച്ച് ജോലി ചെയ്യുന്ന തന്റെ അനുജന് കിണര്‍ കുഴിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണത്തോണി കിട്ടിയിട്ടുണ്ടെന്നും ഏകദേശം 500 ഗ്രാം ഉണ്ട് എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിശ്വസിപ്പിച്ച് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന് അടുത്ത് കൊണ്ടുപോയി അനുജനെയും സുഹൃത്തിനെയും പരിചയപ്പെടുത്തികൊടുത്ത് സ്വര്‍ണ തോണി കാണിച്ചുകൊടുക്കുകയും അതില്‍നിന്ന് ചെറിയൊരു കഷണം മുറിച്ച് പരിശോധിക്കാന്‍ നല്‍കി. പരാതിക്കാരന്‍ ഈ സ്വര്‍ണം പരിശോധിച്ച് യാഥാര്‍ത്ഥ സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തിയശേഷം ,രണ്ടുദിവസം കഴിഞ്ഞ് 3ലക്ഷം രൂപയുമായി ആസാം സ്വദേശി യുമായി ചെന്ന് സ്വര്‍ണ്ണ തോണി കൈപ്പറ്റി. എന്നാല്‍ സ്വര്‍ണ്ണ തോണി വിശദമായി പരിശോധിച്ചപ്പോള്‍ തോണി വ്യാജമാണെന്ന് മനസ്സിലാവുകയായിരുന്നു. മങ്കട പോലീസ് സേ്റ്റഷനില്‍ വന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Sharing is caring!