മലപ്പുറം സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ ചേരാളിക്കടുത്ത് മാതാപുഴ ചെനക്കലങ്ങാടി മങ്ങാട്ട് കുട്ടിവാവ ഹാജിയുടെ മകന് മങ്ങാട്ട് ഹംസ(55) സൗദിയിലെ യാമ്പുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നേരത്തെ ജിദ്ദയില്‍ സ്വന്തമായി വാച്ച് കച്ചവടവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. പിന്നീട് കുറച്ചുനാളായി യാമ്പുവിലെ ഒരു കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഹൃദയ സബന്ധമായ അസുഖത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് നാട്ടില്‍നിന്നു വന്നിട്ട് മൂന്നു വര്‍ഷമായി. ഭാര്യ: റുബീന, മക്കള്‍: മുഹമ്മദ് നിഹാല്‍(ഐടി), നാസില്‍ ബീരാന്(പ്ലസ് ടു വിദ്യാര്‍ഥി), ഫാത്തിമ ഹിബ. മാതാവ്: മലയില്‍ ഫാത്തിമ. 20 വര്ഷത്തിവധികമായി സൗദിയില്‍ ജോലിചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]