അന്‍വര്‍ എം.എല്‍.എയെയും റീബില്‍ഡ് നിലമ്പൂരിനെയും തള്ളി സര്‍ക്കാര്‍

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയും റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയെയും തള്ളി വ്യവസായി എം.എ യൂസഫലി വാഗ്ദാനം ചെയ്ത് 33 വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങാന്‍ 1.98 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.
റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയിലാണ് യൂസഫലി വാഗ്ദാനം ചെയ്ത 33 വീടുകളെന്നാണ് പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാദം തള്ളി സ്ഥലം വാങ്ങാനുള്ള നടപടി വേഗത്തിലാക്കാനുള്ള പി.വി അബ്ദുല്വഹാബിന്റെ നിര്‍ദ്ദേശവും കളക്ടറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുക അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇക്കഴിഞ്ഞ അഞ്ചിന് ദുരന്തനിവാരണ വകുപ്പിന്റെ പേരിലിറങ്ങിയ ഉത്തരവില്‍ എം.എല്‍.എയുടെ പേരോ റീബില്‍ഡ് പദ്ധതിയെക്കുറിച്ചോ പരാമര്‍ശം പോലുമില്ല.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 33 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1.98 കോടി രൂപയും ആദ്യ ഗഡു നല്‍കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 95100 രൂപ വീതം 31,38,300 രൂപയുമാണ് അനുവദിച്ചത്.
പ്രളയദുരിതബാധിതര്‍ക്കായി സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാര്‍ പണമുപയോഗിച്ച് വിലക്ക് വാങ്ങാന്‍ എം.എല്‍.എ നിര്‍ബന്ധിക്കുന്നതായി കളക്ടര്‍ ജാഫര്‍മാലിക് നേരത്തെ തുറന്നടിച്ചിരുന്നു. എം.എല്‍.എയെയോ ജനപ്രതിനിധികളെയോ അറിയിക്കാതെ ഭൂമി വാങ്ങുന്നതില്‍ അഴിമതി ആരോപിച്ച് എം.എല്‍.എ കളക്ടര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. മുണ്ടേരി ചളിക്കല്‍ കോളനിയിലെ ആദിവാസികള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ ഐ.ടി.ഡി.പി വിലക്ക് വാങ്ങിയ അഞ്ചേക്കറില്‍ ഫെഡറല്‍ബാങ്ക് നിര്‍മ്മിച്ച് നല്കുന്ന 34 വീടുകളുടെ പണി പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ചെമ്പന്‍കൊല്ലിയിലെ വീടുകള്‍ കവളപ്പാറക്കാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വീടു പണി തടഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് വീടുപണി പുനരാരംഭിച്ചിരുന്നു.
കവളപ്പാറയിലെ അവശേഷിക്കുന്ന 67 കുടുംബങ്ങള്‍ക്ക് പോത്തുകല്‍ പഞ്ചായത്തിലെ ഒമ്പതേക്കറില്‍ വീടൊരുക്കുന്നതിന് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സെന്റിന് 30,000 രൂപക്ക് ഭൂമി വാങ്ങാന്‍ ജില്ലാ ഭരണകൂടം ഭൂവുടമയുമായി ധാരണയിലുമെത്തി. സ്ഥലമെടുപ്പ് അറിയിച്ചില്ലെന്നം ഇതിനേക്കാള്‍ കുറഞ്ഞ തുകക്ക് ഭൂമി ലഭ്യമാണെന്നും എം.എല്‍.എ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പരാതി ഉന്നയിച്ചതോടെ പദ്ധതി നിര്‍ത്തിവെക്കുകയും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കുകയുമായിരുന്നു. കവളപ്പാറക്കാരുടെ പുനരധിവാസം നീളുന്നതിനെതിരെ കവളപ്പാറ കൂട്ടായ്മക്കുവേണ്ടി എം. ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കേസില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ഹൈക്കോടതി.
കവളപ്പാറ പുനരധിവാസം നിയമയുദ്ധത്തിലേക്കു നീങ്ങിയതോടെയാണ് എം.എല്‍.എയെയും റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയെയും തള്ളി എം.എ യൂസഫലി വാഗ്ദാനം ചെയ്ത 33 വീടുകള്‍ക്കായി സ്ഥലമേറ്റെടുക്കാര് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]