എന്റെ മണ്ഡലത്തില്‍ എന്‍.പി.ആര് അനുവദിക്കില്ല: പി.ഉബൈദുല്ല എം.എല്‍.എ

മലപ്പുറം: തന്റെ നിയോജക മണ്ഡലമായ മലപ്പുറത്ത് എന്‍.പി.ആര് അനുവദിക്കില്ലെന്നും എന്‍.പി.ആര് സംബന്ധമായ ആശങ്കകള്‍ പരിഹരിക്കുന്നതു വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും പി ഉബൈദുല്ല എം.എല്‍.എ.
അലയന്‍സ് എഗയ്ന്സ്റ്റ് സി.എ.എ- എന്‍.ആര്.സി-എന്‍.പി.ആര്’ന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്നുവരുന്ന ആസാദി സ്ക്വയറിന്റെ രണ്ടാം ദിവസം ‘ശാഹീന്‍ ബാഗ്’ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ പൗരത്വനിയമഭേദഗതികള്ക്കെതിരായ പ്രക്ഷോഭങ്ങളുടെ തലസ്ഥാനമായി ശാഹിന് ബാഗ് മാറിയിരിക്കുന്നുവെന്നും ഹിന്ദുത്വ ഭീകരര്‍ക്കു അവിടെ അഴിഞ്ഞാടാന്‍ ഭരണകൂടങ്ങള്‍ ഒത്താശ ചെയ്യുകയാണെന്നും ആസാദി സ്ക്വയര്‍ അഭിപ്രായപ്പെട്ടു.
ശാഹിന് ബാഗ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിനു സ്ത്രീകളും കുട്ടികളും മലപ്പുറം നഗരത്തില്‍ പ്രകടനം നടത്തി.
സോഷ്യല്‍ ആക്ടിവിസ്റ്റ് സി.കെ അബ്ദുല്‍ അസീസ്, ന്യൂഡല്‍ഹി വിമണ്‍ മാനിഫെസ്റ്റോ സെക്രട്ടറി ജനറല്‍ ഡോ ഷര്‍നാസ് മുത്തു, എ.പി.സി.ആര് കേരള ചാപ്റ്റര്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി ജമീല, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള വൈസ് പ്രസിഡന്റ് ഫസ്ന മിയാന്‍, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥിനി റബീഹ അബ്ദുറഹീം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് എന്നിവര്‍ സംസാരിച്ചു.
എന്‍.ആര്.സി-സി.എ.എ-എന്‍.പി.ആര് വിരുദ്ധ മ്യൂസിക്കല്‍ വീഡിയോകള്‍ സദസില്‍ പ്രദര്‍ശിപ്പിച്ചു.
നാളെ 4.30 ന് ആസാദി സ്ക്വയറില്‍ മുജീബ് കാടേരി (യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി), അഡ്വ. പി.എ പൗരന് (പി.യു.സി.എല്‍), സലീം മമ്പാട് (ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ്), റിയാസ് പുലാപ്പറ്റ (എം.എസ്.എഫ് ജില്ല പ്രസിഡന്റ്), ഹാരിസ് മൂതൂര്‍ (കെ.എസ്.യു ജില്ല പ്രസിഡന്റ്) സംബന്ധിക്കും. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബുഖാരി ധര്‍മഗിരി
ഫാഷിസത്തിനെതിരെ കാര്‍ട്ടൂണ്‍ പ്രതിഷേധം നടത്തും.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]