ചെമ്മാട് മരണവീട്ടില്‍ വന്ന രണ്ട്കുട്ടികള്‍ മുങ്ങി മരിച്ചു

ചെമ്മാട് മരണവീട്ടില്‍  വന്ന രണ്ട്കുട്ടികള്‍  മുങ്ങി മരിച്ചു

തിരൂരങ്ങാടി: ചെമ്മാട് സി.കെ നഗറിലെ ബന്ധുവിന്റെ മരണ വീട്ടിലേക്ക് വന്ന രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി
വേര്‍ക്കോട്ട് മുഹമ്മദ് സക്കീറിന്റെ മകന്‍ മുഹമ്മദ് മിന്ഹാല്‍ (6), തിരൂര്‍ മീനടത്തൂര്‍ പെരുവഴിയമ്പലം കാവുങ്ങല്‍ യൂസുഫിന്റെ മകന്‍ മുഹമ്മദ് റയ്യാന്‍ (7) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട് സി.കെ. നഗറില്‍ വയലിലെ കുളത്തിലായിരുന്നു അപകടം. മരിച്ച മിന്‍ഹാല്‍ പള്ളിപ്പടി അല്‍ ഇഹ്‌സാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മയ്യിത്ത് പാലത്തിങ്ങല്‍ ജുമാ മസ്ജിദില്‍ രാത്രി 9.30 ഓടെ ഖബറടക്കി.
മാതാവ്: ഹസീന, സഹോദരി ഫാത്തിമ മിസ്‌ന.
തിരൂര്‍ ജി.എം.യു.പി.സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് റയ്യാന്‍

Sharing is caring!