നിലമ്പൂരിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും പൊക്കിയത് 20വാഹനങ്ങള്‍ കഥ ഇങ്ങിനെ…

മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്നും പൊക്കിയത് 20വാഹനങ്ങള്‍. കഥ ഇങ്ങിനെ..4 കാര്‍, ജീപ്പ്, 15 ബൈക്ക്.. നിലമ്പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ പട്ടികയാണ്. ആഡംബര കാര്‍, തുറന്ന ജീപ്പ് എന്നിവ ഉള്‍പ്പെടെ 20 വാഹനങ്ങളാണ് സ്കൂളിനു സമീപത്തുനിന്ന് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലും സംഘവും കസ്റ്റഡിയിലെടുത്തത്.നഗരത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിടവാങ്ങല്‍ പരിപാടിക്ക് എത്തിച്ചതായിരുന്നു വാഹനങ്ങള്‍.
സിനിമാ സ്റ്റൈലില്‍ ഒരേ പോലെ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ വാഹനറേസിങ് ഉള്‍പ്പടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നെന്ന വിവരം കിട്ടിയാണു പൊലീസ് എത്തിയത്. വിദ്യാര്‍ഥികള്‍ ഓടി മാറി.
എഎസ്ഐ അന്‍വര്‍ സാദത്ത്, എസ്സിപിഒ അബ്ദുല്‍ വാഷിദ്, സിപിഒമാരായ രാജീവ്, രാജേഷ്, പ്രസാദ് എന്നിവരാണ് വാഹനങ്ങള്‍ പിടികൂടിയത്. വിദ്യാര്‍ഥികളോട് രക്ഷിതാക്കളുമായി ഹാജരാകാന്‍ നിര്‍ദേശിച്ചു. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. വിടവാങ്ങല്‍ പരിപാടികള്‍ക്കു തയാറെടുക്കുന്ന മറ്റു സ്കൂളുകളും പൊലീസ് നിരീക്ഷണത്തിലാണ്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]