കടന്നല്‍കുത്തേറ്റ് 22വയസ്സുകാരി മരിച്ചു

കടന്നല്‍കുത്തേറ്റ്  22വയസ്സുകാരി മരിച്ചു

പെരിന്തല്‍മണ്ണ: കുന്നപ്പള്ളി അറയംങ്ങോട്ടില്‍ മുഹമ്മദ് യാസറിന്റെ ഭാര്യ ജൗഹറ ഇന്ന് രാവിലെ മൗലാന ആശുപത്രിയില്‍ മരണപ്പെട്ടു.
22 വയസായിരുന്നു. കൈത്തണ്ടക്ക് കഴിഞ്ഞ ദിവസം കടന്നല്‍ കുത്ത് ഏറ്റതായി പറയപ്പെടുന്നു.
മക്കരപറമ്പിലെ ഉപ്പൂടന്‍ ജാഫറിന്റെ മകളാണ്.
ജിദ്ദയില്‍ നിന്ന് കഴിഞ്ഞ മാസം നാട്ടില്‍ വന്നതായിരുന്നു. അടുത്ത മാസം 4 ന് തിരിച്ചു പോകാനിരുന്നതാണ്.

ജിദ്ദയിലായിരുന്ന പിതാവും, ഭര്‍ത്താവും,
ഇന്ന് നാട്ടിലെത്തി.മാതാവ് ബുഷ്‌റ
രണ്ട്വയസുള്ള ഏക മകള്‍ യനമെഹ്‌റിന്‍
.കുന്നപ്പള്ളിയിലെ വീട്ടില്‍ വെച്ച് ഇന്നലെ ഉച്ചക്ക് കൈതണ്ടയില്‍ കടന്നല്‍ കുത്തേറ്റ്, കൈ വീക്കം വന്നതിനെ തുടര്‍ന്നാണ് മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മറ്റെന്തെങ്കിലും രോഗമു ണ്ടായിരുന്നിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം

Sharing is caring!