പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച അരീക്കോട്, സീതിഹാജി പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അഞ്ചു കോടി രൂപ അനുവദിച്ചു

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച  അരീക്കോട്, സീതിഹാജി പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക്  അഞ്ചു കോടി രൂപ അനുവദിച്ചു

മലപ്പുറം: അരീക്കോട്, സീതിഹാജി പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അഞ്ചു കോടി രൂപ അനുവദിച്ചതായി ഏറനാട് എം എല്‍ എ, പി കെ ബഷീര്‍ അറിയിച്ചു. അരീക്കോട് പാലത്തിന്റെ ഇരുവശങ്ങളിലായ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും , എടവണ്ണ സീതിഹാജി പാലം സ്ലാബിന്റെ അറ്റകുറ്റ പണികള്‍ക്കുമായാണ് പൊതുമരാമത്ത് വകുപ്പ് രണ്ടര കോടി രൂപ വീതം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ അരീക്കോട് പാലത്തിന്റെ ഇരുവശങ്ങളിലും മണ്ണിടിച്ചിലുണ്ടാവുകയും , ശക്തമായ ഒഴുക്കില്‍ സീതിഹാജി പാലത്തിന്റെ സ്ലാബ് നീങ്ങുകയും ചെയ്തിരുന്നു. പ്രളയകാലത്ത് ഗതാഗതം താത്കാലികമായ് നിര്‍ത്തിവച്ച സാഹചര്യം ഉണ്ടായിരുന്നു. മാസങ്ങളായി ഇവിടുത്തെ ആളുകള്‍ അനുഭവിച്ച ആശങ്കയ്ക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. പാലത്തിന്റെ ബലക്ഷയങ്ങള്‍ നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.

Sharing is caring!