ഭരണഘടനയുടെ മൂല്യങ്ങളെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നു: അനില്‍കുമാര്‍ എം.എല്‍.എ

തിരൂരങ്ങാടി: ഭരണഘടന സംരക്ഷിക്കാന്‍ അവസാനം വരെ പേരാട്ടം തുടരുമെന്ന് എ.പി.അനില്‍ കുമാര്‍.എം.എല്‍.എ.അബ്ദുറഹിമാന് നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ പൗരത്വ ഭേദഗതി നിയമനത്തിനെതിരെ നടത്തിയ രാപകല്‍ സമരത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. കെ.പി.സി.സി.സിക്രട്ടറി കെ.പി.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില് ഇബ്രാഹിം കുട്ടി അധ്യക്ഷതവഹിച്ചു. എന്‍.എ.കരീം, ഐ.എന്‍.ടി.യു.സി.സംസ്ഥാന സിക്രട്ടറി ഹൈദ്രോസ് മാസ്റ്റര്‍, ഡി.സി.സി.സിക്രട്ടറി.പി.എ.ചെറീത്, കെ.പി.സി.സി.മെമ്പര്‍.കെ.എ.അറഫാത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി.പി.പി.സഫീര്‍ ബാബു, ബ്ലോക്ക് പ്രസിഡന്റ്.എ.കെ.അബ്ദുറഹിമാന്, അഡ്വ.ഡാനിഷ്, രാഹുല്‍ മാങ്കൂട്ടം, പി.റംഷാദ്, ലിജിത്ത്, നാസര്‍ പറപ്പൂര്, അബുട്ടി ചെറിയമുണ്ടം, ഹക്കിം പെരുമുക്ക്, ഇസ്മായീല്‍ മാസ്റ്റര്‍, ഇസ്മായീല്‍ പുങ്ങാടന്‍, ചെറിയാക്ക, സി.കെ.ആലസ്സന്‍കുട്ടി, പി.സി.ഹുസൈന്‍ഹാജി, മുസ്തഫ.പുള്ളിശ്ശേരി, പി.കെ.മൂസഹാജി, മൊയ്തീന് കുട്ടി മാട്ടറ എന്നിവര്‍ സംസാരിച്ചു. ഹംസ തെങ്ങിലാന്‍ സ്വാഗതവും സക്കീര്‍ ഹാജി നന്ദിയുംപറഞ്ഞു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]