പരമോന്നത നീതിപീഠം ഭരണഘടന സംരക്ഷണ ബാധ്യത നിറവേറ്റണം: എസ് വൈ എസ്

പരമോന്നത നീതിപീഠം  ഭരണഘടന സംരക്ഷണ  ബാധ്യത നിറവേറ്റണം:  എസ് വൈ എസ്

മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നിയമങ്ങളെ വെള്ളപൂശുന്ന നിലപാടുകള്‍ക്ക് പകരം ശക്തവും തങ്ങളിലര്‍പ്പിതമായ ഭരണഘടന സംരക്ഷണ ബാധ്യതയും നിറവേറ്റാന്‍ ഉന്നത നീതിപീഠം തയ്യാറാകണമെന്ന് എസ് വൈ എസ് ജില്ല പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഉന്നത കലാലയങ്ങളിലുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും യുവജനങ്ങളും അഭിഭാഷകരും മറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും ശക്തമായി എതിര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ യഥാസമയം കൃത്യമായ വിശദീകരണം നല്‍കൂന്നതിന് പരമോന്നത നീതിപീഠത്തിന് കഴിയാതിരിക്കുന്നത് മതേതര വിശ്വാസികളില്‍ ആശങ്കയുളവാക്കുന്നുണ്ട്. വൈകിയെത്തുന്ന നീതി നീതി നിഷേധമാണന്ന കാര്യം അധികൃതര്‍ തിരിച്ചറിയണം. ഭരണഘടനയുടെ സംരക്ഷണത്തിനായി നിയമ വിധേയമാര്‍ഗ്ഗത്തിലൂടെ മുഴുവന്‍ ജനങ്ങളുടേയും കൂട്ടായ പ്രക്ഷോഭങ്ങള്‍ക്ക് എസ് വൈ എസ് മുന്‍പന്തിയിലൂണ്ടാകും. മഅ്ദില്‍ കാമ്പസില്‍ നടന്ന സംഗമം ജില്ല പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.പി. ജമാല്‍ കരുളായി, എ.പി. ബശീര്‍, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീന്‍ സഖാഫി, വി.പി.എം ഇസ്ഹഖ്, ശക്കീര്‍ അരിമ്പ്ര, സിദ്ധീഖ് സഖാഫി ,അബ്ദുറഹ്മാന്‍ കാരക്കുന്ന്, ഉമര്‍ ചാലിയാര്‍ സംബന്ധിച്ചു.

Sharing is caring!