സി.എ നേടിയ മുഹമ്മദ് ഫായിസിനെ അന്‍വര്‍നഹ സന്ദര്‍ശിച്ചു

മലപ്പുറം: സി.എ നേടിയെടുത്ത കടവത്തൂരിലെ മുഹമ്മദ് ഫായിസിനെ , രാഷ്ട്രീയ സാമൂഹിക കാരുണ്യ മേഖലയിലെ നിറസാനിധ്യമായ ദുബായ് കെഎംസിസി മുന്‍ സ്റ്റേറ്റ് അധ്യക്ഷന്‍ അന്‍വര്‍ നഹ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു.
കഠിനാധ്വാനവും ദൈവ ചിന്തയിലധിഷ്ഠിതമായ ആത്മവിശ്വാസവുമാണ് വിജയത്തിനു പിന്നിലെന്നും അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ കൂത്തുപറമ്പ് മണ്ഡലം കെഎംസിസി യുടെ അഭിനന്ദന മൊമെന്റോ അന്‍വര്‍ നഹ സാഹിബ് മുഹമ്മദ് ഫായിസിന് നല്കുന്നു.
.ദുബായ് കെഎംസിസി സ്റ്റേറ്റ് മുന്‍ ട്രഷറര്‍ എ.സി ഇസ്മായില്‍ സാഹിബ് ,ഷാര്‍ജ കെഎംസിസി കൂത്തുപറമ്പ് മണ്ഡലം അധ്യക്ഷന്‍ കെ കുണ്ടില്‍ അലി ,യൂത്ത് ലീഗ് മണ്ഡലം നേതാവ് സമദ് അറക്കല്‍ എന്നിവര്‍ അന്‍വര്‍ നഹക്കൊപ്പമുണ്ടായിരുന്നു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]