കേരള സര്‍ക്കാര്‍ കോട്ടക്കുന്നില്‍ വാരിയംകുന്നത്ത് സ്മാരകം പണിയണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: മലബാര്‍ പോരാട്ടങ്ങളുടെ നായകനും ബ്രിട്ടീഷ് വിരുദ്ധ സമരപോരാളിയുമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തൊണ്ണൂറ്റിയെട്ടാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി രക്തസാക്ഷിത്വ സായാഹ്നം സംഘടിപ്പിച്ചു. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്ന മലപ്പുറത്തെ കോട്ടക്കുന്നില്‍ നടന്ന പരിപാടി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലുടനീളം ഇപ്പോള്‍ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശവും ഊര്‍ജവും നല്‍കുന്നതാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ചരിത്രം. ആ ധീര പോരാളിയുടെ ചരിത്രം വരുംതലമുറക്ക് കൈമാറുംവിധം അദ്ദേഹം രക്തസാക്ഷിയായ കോട്ടക്കുന്നില്‍ വാരിയം കുന്നത്ത് സ്മാരകം പണിയാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് സഫ പി, ഷരീഫ് സി.പി, അഖില്‍ നാസിം, ഫയാസ് ഹബീബ്, അഫ്സല് കുറുവ എന്നിവര്‍ സംസാരിച്ചു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]