261 ഫൈസിമാര്‍ സനദ് ഏറ്റുവാങ്ങും, ജാമിഅഃ സമ്മേളനം നാളെ സമാപിക്കും

ഫൈസാബാദ് : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 57-ാം വാര്‍ഷിക 55-ാം സനദ്ദാന സമ്മേളനം നാളെ സമാപിക്കും. 261 യുവ പണ്ഡിതര്‍ സനദ് സ്വീകരിക്കും. നാല് ദിവസമായി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനത്തിന്റെ സമാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ സനദ് ദാന പ്രസംഗവും നടത്തും. സി.കെ.എം.സ്വാദിഖ് മുസ്്ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്്ലിയാര്‍, എം.ടി.അബ്ദുല്ല മുസ്്ലിയാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, എം.പി.അബ്ദുസമദ് സമദാനി, അബ്ദുസമദ് പൂക്കോട്ടൂര്‍,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതവും വി.മോയിമോന്‍ ഹാജി നന്ദിയും പറയും. വൈകീട്ട അഞ്ച് മണിക്ക് സമ്മേളനത്തിനു മുന്നോടിയായി മൗലീദ് പാരായണം നടക്കും.
നാളെ രാവിലെ 9.00 മണിക്ക് നടക്കുന്ന മുല്‍തഖല്‍ ഹുഫ്ഫാള് പി.കെ.പി അബ്ദുല്‍ സലാം മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ (ബഹ്റൈന്‍), ഹാഫിള് മുഈനുദ്ദീന് (അബൂദാബി), ഹാഫിള് മൊയ്തു നദ്വി, മുഹമ്മദ് ഫൈസി ചെമ്മാട്, ഇബ്റാഹീം ഫൈസി കൊടുവള്ളി, സി.എ റശീദ്, കെ.എം ഫിറോസ്ഖാന് പ്രസംഗിക്കും.
10.00 മണിക്ക് വേദി 2 ല്‍ നടക്കുന്ന ഹയര്‍ സെക്കണ്ടറി കോണ്‍ഫറന്‍സ് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് ഉദ്ഘാടനം ചെയ്യും. സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ത വഹിക്കും. മുഹമ്മദലി അലി ശിഹാബ് ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഡോ. ഫൈസല്‍ ഹുദവി, സി.പി സൈതലവി, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍ പ്രസംഗിക്കും. 10.30 ന് വേദി 3 ല്‍ കന്നട സംഗമം നടക്കും.
11.30 ന് നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് മണി ശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി അധ്യക്ഷത വഹിക്കും. സുപ്രീം കോടതി അഭിഭാഷകന് ഹാരിസ് ബീരാന് മിഖ്യാതിഥിയായിരിക്കും. പ്രതിരോധം, വിദ്യഭ്യാസ മുന്നേറ്റം എന്ന പ്രമേയത്തിലൂന്നി എന്‍.ആര്.സി യുഗത്തില്‍ മുസ്്ലിം-പിന്നോക്ക ജനവിഭാഗങ്ങള്‍ രൂപപ്പെടുത്തേണ്ട അജണ്ടകള്‍ വിശദീകരിച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയമവതരിപ്പിക്കും. അഡ്വ: കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഡോ. സയ്യിദ് ഹയാത് ബാഷാ (ഹൈദരാബാദ്) സയ്യിദ് അഹ്്മദ് സാദ് (ന്യൂ ഡല്‍ഹി) ഡോ. ശാനവാസ്, അഹ്്മാദ് മാലിക് യു.പി, സി.കെ സുബൈര്‍, ഡോ. സുബൈര്‍ ഹുദവി, അസ്്ലം ഫൈസി ബാംഗ്ലൂര്‍ പ്രസംഗിക്കും.
2.00 മണിക്ക് നടക്കുന്ന അലുംനി മീറ്റ് എം.ടി അബ്ദുല്ല മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷത വഹിക്കും. ജാമിഅഃ യില്‍ ശൈഖാനിയുടെ കാലം എന്ന ശീര്‍ഷകത്തില്‍ സമസ്ത മുശാവറ മെമ്പര്‍മാരായ ഫൈസിമാര്‍ ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്്താദിന്റെയും കാലത്തെ ജാമിഅഃ അനുഭവങ്ങള്‍ വിവരിക്കും.
2.30 ന് നടക്കുന്ന ‘മുന്‍തദ’ ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്വി ഉദ്ഘാടനം ചെയ്യും. ഹകീം ഫൈസി ആദൃശ്ശേരി അധ്യക്ഷത വഹിക്കും. ഡോ. സയ്യിദ് ജഹാംഗീര്‍ ഹൈദരാബാദ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും. വേദി 3 ല്‍ 2.00 മണിക്ക് പ്രവാസി സംഗമം നടക്കും.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]