പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അരിപ്ര സ്വദേശിയായ മുഹമ്മദ് അസ്്ലം (22) ആണ് മങ്കട പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് തന്റെ സുഹൃത്തിന്റെ കാറില്‍ കൊണ്ടു പോവുകയും എറണാകുളം, മൂന്നാര്‍ ,മൈസൂര്‍, വയനാട് എന്നിവിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. വയനാട്ടിലെത്തി അവിടെയുള്ള ഒരു ടാക്സി ഡ്രൈവറുടെ ഫോണില്‍ നിന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ചതാണ് പോലീസിന് അന്വേഷണത്തില്‍ തുമ്പായത്. മങ്കട എസ്.ഐ അബ്ദുല്‍ അസീസ്, എ.എസ്.ഐ ബൈജു കാലയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു കുര്യാക്കോസ്, ജയമണി , ബിന്ദു, ഹോംഗാര്‍ഡ് ജയചന്ദ്രന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]