താനൂര്‍ അഞ്ചുടിയിലെ മുസ്ലിംയൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

താനൂര്‍ അഞ്ചുടിയിലെ  മുസ്ലിംയൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ  വെട്ടിക്കൊലപ്പെടുത്തിയ കേസില്‍  കാടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

താനൂര്‍: താനൂര്‍ അഞ്ചുടി യിലെ മുസ്ലിംയൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ഇസ്ഹാഖിനെ (35) സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു, ഇന്നാണ് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ 2950 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്, സംഭവം നടന്ന് 83 ദിവസം പൂര്‍ത്തിയാകുന്ന ദിവസമാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത് ,ഒന്‍പത് പ്രതികളും 104 സാക്ഷികളുമാണ് കേസിലുള്ളത്, കൊലപാതകത്തിന് ഉപയോഗിച്ച ഒന്‍മ്പത് ആയുധങ്ങളും 34 അനുബന്ധ തെളിവുകളും പോലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്, സി.പി.എം പ്രവര്‍ത്തകരായകുപ്പന്റെ പുരക്കല്‍അബ്ദുല്‍ മുഹീ സ്, ചെക്കാമാടത്ത് മുഹമ്മദ് സഹവാസ്, ചീമ്പാളിന്റെ പുരക്കല്‍ പ്രദാദ്, വെളിച്ചാന്റെ പുരക്കല്‍ മശ്ഹൂദ്, കുപ്പന്റെ പുരക്കല്‍ താഹ മോന്‍, പൗറകത്ത് സുഹൈല്‍, ചേക്കുമരക്കാരകത്ത് മുഹമ്മദ് ശര്‍ഹീദ്, ഏനീ ന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍, ഏനിന്റെ പുരക്കല്‍ അഫ്‌സല്‍ എന്നിവരാണ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകമായി വെട്ടിപരിക്കേല്‍പ്പിക്കല്‍, ഗൂഡാലോചന. കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് ,മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.അബ്ദുല്‍ഖാദര്‍ എന്‍.വിയുടെ നേതൃത്വത്തില്‍ താനൂര്‍ സി.ഐ. ജസ്റ്റില്‍ ജോണ്‍, എസ്.ഐ.മാരായനവീന്‍ ഷാജ്, എം.വിജയന്‍, സി.വാരിജാക്ഷന്‍, എ.എസ്.ഐ. നവീന്‍’ ഇ എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്, 2019 ഒക്ടോബര്‍ 24 നാണ് അഞ്ചുടിയിലെ വീട്ടില്‍ നിന്നും സമീപത്തെ പള്ളിയിലേക്ക് നിസ്‌ക്കരിക്കാന്‍ പോവുന്നതിനിടയില്‍ ഇസ്ഹാഖിനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് കേസ്,

Sharing is caring!