പിണറായിയുടെ ഇടവും വലവും പിണറായിയുടെ ഇടവും വലവും എ.പി-ഇ.കെ സുന്നി നേതാക്കള്‍

പിണറായിയുടെ ഇടവും  വലവും പിണറായിയുടെ ഇടവും വലവും എ.പി-ഇ.കെ സുന്നി നേതാക്കള്‍

മലപ്പുറം: പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതര്‍. പൗരത്വനിയമ പ്രതിഷേധത്തില്‍ യു.ഡി.എഫ് ചായ്വുള്ള മുസ്ലിംമത പണ്ഡിതര്‍ക്കും വിശ്വാസം പിണറായിയെ തന്നെ. മലപ്പുറത്തു നടന്ന ഭരണഘടന സംരക്ഷണ റാലിയില്‍ പിണറായിയുടെ ഇടവും വലവും എ.പി-ഇ.കെ സുന്നി നേതാക്കള്‍. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ജ
നങ്ങളുടെ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഘനീയമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗിനൊപ്പം നില്‍ക്കുന്ന ഇ.കെ സമസ്തയുടെ പ്രസിഡന്റ് പിണറായിക്കൊപ്പം വേദിപങ്കിട്ട് അദ്ദേഹത്തെ വാനോളം പുകയ്ത്തിയാണ് സംസാരിച്ചത്.
മത ദ്രുവീകരണം ഉണ്ടാക്കുന്ന നിയമം രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുമെന്നും പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യം അതിനും സാക്ഷ്യം വഹിക്കുകയാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസവും ആചാരങ്ങളും അനിഷ്ടിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കിയതാണ്.
എല്ലാവരും ഒരുമയോടെ ജീവിക്കുന്ന നാടാണ് ഇന്ത്യ. വിവിധ മത വിഭാഗങ്ങളുടെ സൗഹാര്‍ദ്ദമാണ് ഇവിടെ കാണാനാവുന്നത്. ഈ അവസ്ഥ നിലനിര്‍ത്തുന്നതില്‍ ഭരണഘടന വഹിക്കുന്ന വങ്കു വലിയതാണ്. സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയവര്‍ ഭരണഘടനയോട് നീതി പുലര്‍ത്താന്‍ ബാധ്യസ്ഥരാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ മുസ്ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള ജന വിഭാഗങ്ങള്‍ക്കു ഉണ്ടായ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത് ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു.

അതേ സമയം രാജ്യത്തെ വലിയൊരു വിഭാഗത്തെ അസ്വസ്ഥരും അസ്ഥിത്വത്തെക്കുറിച്ച് ആശങ്കാകുലരുമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും ജനവികാരം കണക്കിലെടുക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഹാറാലിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യ സ്നേഹികളായ മുഴുവനാളുകളും വിവിധ തരത്തില്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും കളങ്കം വരുത്തുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് അവര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഇതിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ ആര്‍ക്കുമാവില്ല.
ലോകത്ത് എവിടെപ്പോയാലും നമ്മുടെ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞിട്ടേ എന്റെ പ്രഭാഷണം തുടങ്ങാറുള്ളൂ. ഭാഷ, ദേശ, വിശ്വാസ വൈവിധ്യങ്ങളെ ഇത്രയും സുന്ദരമായി കാത്തു പോരുന്ന രാജ്യത്തിന്റെ ഭരണ ഘടനയുടെ സൗന്ദര്യത്തെക്കുറിച്ച് കേള്‍ക്കാന്‍ വിദേശികള്‍ക്ക് എപ്പോഴും വലിയ താത്പര്യവുമാണ്.
വിശുദ്ധ റമദാന്‍ ഇരുപത്തിയേഴാം രാവില്‍ വിശ്വാസി ലക്ഷങ്ങള്‍ ഒരുമിച്ചു കൂടുന്ന മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിലെ എന്റെ പ്രഭാഷണത്തില്‍ എല്ലാ വര്‍ഷവും ഞാന്‍ ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട്: ലോക മുസ്ലിംകള്‍ ഏറ്റവും പവിത്രമായിക്കരുതുന്ന ഈ പുണ്യ രാവില്‍ ഇത്രയും വലിയൊരു ജന സഞ്ചയത്തിന് വേദിയൊരുക്കാന്‍ അവസരം തരുന്നത് ഭാരതം കാത്തു പോരുന്ന മതേതരത്വവും അവസര സമത്വവുമാണ്.
കേരളം നേരിട്ട രണ്ട് പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ നേതൃപാടവം കേരളീയര്‍ക്ക് പുതുജീവനാണ് നല്‍കിയത്. അത് പോലെത്തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായി ഭരണ ഘടനാ സംരക്ഷണത്തിനായി നില കൊള്ളുന്നുവെന്നത് വലിയ പ്രതീക്ഷയാണ്. ദേശീയ പൗരത്വ രജിസ്സര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ധീരമാണ്. കേരളത്തില്‍ എല്ലാവരും സുരക്ഷിതരെന്ന അദ്ദേഹത്തിന്റെ വാക്കും പിന്തുണയും വലിയ ധൈര്യമാണ് നല്‍കുന്നത്. പ്രസ്തുത നിയമത്തിനെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കിയും നിയമ പോരാട്ടത്തിനിറങ്ങിയും രാജ്യത്തെ നിരപേക്ഷ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മത സാമൂഹിക സാംസ്‌കാരിക സംഘടനകളെയും ഒരുമിപ്പിച്ച്, രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരെ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നാട്ടുരാജാക്കന്മാര്‍ക്ക് മുകളിലുണ്ടായിരുന്നതു പോലെ നിയമസഭയുടെ മേല്‍ റസിഡന്റുമാര്‍ ഇല്ലെന്ന് ഓര്‍ക്കണമെന്ന് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. മന്ത്രി കെ.ടി. ജലീല്‍, മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഇ.കെ.അഹമ്മദ് കുട്ടി, പന്ന്യന്‍ രവീന്ദ്രന്‍, പാലോളി മുഹമ്മദ്കുട്ടി, ടി.കെ. ഹംസ, ഇ.എന്‍. മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!