വിദ്യാഭ്യാസം സംസ്‌കാരത്തെ വളര്‍ത്തും: സ്വാദിഖലി തങ്ങള്‍

തിരൂരങ്ങാടി : വിദ്യഭ്യാസം സംസ്‌കാരത്തെ വളര്‍ത്തുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മത വിദ്യഭ്യാസവും ഭൗതിക വിദ്യഭ്യാസവും അനിവാര്യമാണ്. ഏത് തരത്തിലുള്ള അറിവും സംസ്‌കാരത്തേയും ധാര്‍മ്മികതയേയും വര്‍ധിപ്പിക്കും. എന്നാല്‍ ചിലര്‍ നേടിയ വിദ്യഭ്യാസങ്ങള്‍ ധാര്‍മ്മിക മുല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ്. സംസ്‌കാരത്തിനും ധാര്‍മ്മികതക്കും മുന്‍തൂക്കം നല്‍കി വേണം വിദ്യഭ്യാസം നേടാനെന്നും തങ്ങള്‍ പറഞ്ഞു. പത്തൂര്‍ സാഹിബ് ഹാജി അധ്യക്ഷനായി. ചടങ്ങില്‍ ചെമ്മാട് ലൈലാസ് ഹോസ്പിറ്റല്‍ എം.ഡി നസ്‌റുള്ളയെ ആദരിച്ചു. മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ശിഹാബ് ഐ.എ.എസ്, കെ അബ്ദുല്‍ കലാം മാസ്റ്റര്‍, പനയത്തില്‍ മുസ്തഫ, എം.പി ഷരീഫ, ഊര്‍പ്പായി സൈതലവി, മോഹനന്‍ നന്നമ്പ്ര, പൂഴിത്തറ കമ്മുക്കുട്ടി ഹാജി,സിറ്റിപാര്‍ക്ക് നൗഷാദ്, പാട്ടശ്ശേരി കുഞ്ഞിമുഹമ്മദ് ഹാജി, പത്തൂര്‍ അബ്ദുല്‍ അസീസ്, കളത്തില്‍ മുഹമ്മദ് ഹാജി, വി.വി മജീദ്, പനമ്പിലായി അബ്ദുസലാം, പി.വി കോമുക്കുട്ടി ഹാജി, പനക്കല്‍ മുജീബ്, പി.പി കബീര്‍, നൗഷാദ് നരിമടക്കല്‍, റഷീദ് പനക്കല്‍, രജസ്ഖാന്‍ മാളിയാട്ട്, പത്തൂര്‍ ഇസ്മായീല്‍ ബാബു, കക്കുന്നത്ത് സൈതലവി ഹാജി, ഫൈസല്‍ തേറാമ്പില്‍, യു.എ റസാഖ്, മാളിയാട്ട് റസാഖ് ഹാജി, മുഷ്താഖ് കൊടിഞ്ഞി സംസാരിച്ചു.
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]