പൗരത്വ ഭേദഗതി നിയമത്തിനെതിരെ വഴിയോര കച്ചവടക്കാരുടെ പ്രതിഷേധ മഹാറാലി മലപ്പുറത്ത്

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ  വഴിയോര കച്ചവടക്കാരുടെ  പ്രതിഷേധ മഹാറാലി  മലപ്പുറത്ത്

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള സംഘ് പരിവാര്‍ നീക്കത്തിനെതിരെ,
വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചു. 2020 ജനുവരി 20 ന് രാവിലെ 9.30ന് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് റാലി ആരംഭിക്കും.

ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌സൈതാലി വലമ്പൂര്‍ അധ്യക്ഷതവഹിച്ചു. കളത്തിങ്ങല്‍ കുഞ്ഞുമുഹമ്മദ്,
കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ജംഷീര്‍ വാറങ്കോടന്‍, ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
ജില്ലാ സെക്രട്ടറി അഹ്മദ് അനീസ്’ സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹബീബ്‌റഹ്മാന്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

Sharing is caring!