18ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന യു.ഡി.എഫ് മേഖലാറാലി വിജയപ്പിക്കും

18ന് കോഴിക്കോട്  ബീച്ചില്‍ നടക്കുന്ന  യു.ഡി.എഫ് മേഖലാറാലി  വിജയപ്പിക്കും

മലപ്പുറം: ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ഭരണഘടന സംരക്ഷിക്കാന്‍’ ജനുവരി 18 ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന യു.ഡി.എഫ് മേഖല റാലി വിജയിപ്പിക്കുവാന്‍ യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. 14,15 തിയ്യതികളില്‍ റാലിയുടെ വിജയത്തിനായി പഞ്ചായത്ത്, മുനിസിപ്പല്‍ യു.ഡി.എഫ് കണ്‍വെന്‍ഷനുകള്‍ ചേരും. യോഗത്തില്‍ ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സി വേലായുധന്‍ കുട്ടി, പി.എ മജീദ്, വി മുസ്തഫ, എം. വിജയകുമാര്‍, വി.എസ്.എന്‍ നമ്പൂതിരി, എം. സത്യന്‍, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, ബി. ബാബു മാസ്റ്റര്‍, പി.പി ഹംസ, കെ.എന്‍ ഷാനവാസ്, അജ്മല്‍ ആനത്താന്‍, മുജീബ് ആനക്കയം, സി.പി ഷാജി, പരി ഉസ്മാന്‍, ടി.ജെ മാര്‍ട്ടിന്‍, പി.കെ നൗഫല്‍ബാബു, കെ.എ സുന്ദരന്‍, ടി മുജീബ്, പി.പി. റഷീദ്, അഡ്വ. അഫീസ്, സി.കെ നിസാന്‍ മോങ്ങം പ്രസംഗിച്ചു.

Sharing is caring!